കണ്ണൂരില്‍ ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂരില്‍ ബ്രൗണ്‍ ഷുഗറുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി ഇര്‍ഷാദ്(29), തൃശൂര്‍ സ്വദേശി ടി സി ഷോബിന്‍(22) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 27 പൊതി ബ്രൗണ്‍ഷുഗറാണ് പിടിച്ചെടുത്തത്.
കണ്ണൂര്‍ മാര്‍ക്കറ്റ് റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ചെറിയ പൊതികളായി സൂക്ഷിച്ച 27 പായ്ക്കറ്റ് ബ്രൗണ്‍ ഷുഗര്‍ പൊലീസ് കണ്ടെടുത്തു.
ഇന്നു രാവിലെ കണ്ണൂര്‍ മാര്‍ക്കറ്റ് റോഡില്‍ വാഹന പരിശോധനയ്ക്കിടെ അശ്രദ്ധമായി ഓടിച്ചുവന്ന കാറിന് പൊലീസ് കൈനീട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ത്താന്‍ യുവാക്കള്‍ തയ്യാറായില്ല. ചാലാട് ഭാഗത്തേക്ക് ഓടിച്ചുപോയ വാഹനത്തെ പിന്തുടര്‍ന്നെത്തിയ പൊലീസ് ചാലാട് ടൗണില്‍ കാറിന് കുറുകെ ജീപ്പ് നീര്‍ത്തി യുവാക്കളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here