മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി എസിന്‍റെ കത്ത്

vs

മലബാര്‍ സിമന്‍റ്സിലെ അഴിമതിയും ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവും പ്രോസിക്യൂഷനും ശക്തമാക്കണം എന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

മലബാര്‍ സിമന്‍റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്‍റെയും കുടുംബത്തിന്‍റെയും ദുരൂഹ മരണത്തിന്‍റെയും കമ്പനിയിലെ അഴിമതിയുടെയും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്‍റെ കുടുംബവും വിവിധ സംഘടനകളും വിജിലന്‍സ് ബ്യൂറോയ്ക്ക് മുമ്പില്‍ നടത്തുന്ന ധര്‍ണയുടെ പശ്ചാത്തലത്തിലാണ് കത്ത്.

Read More: മലബാര്‍ സിമന്റ്‌സ്; വി.എം രാധാകൃഷ്ണന്‍ സിപിഎമ്മില്‍ നിന്നും വാങ്ങിയ കെട്ടിടം കണ്ടുകെട്ടി

മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രനും  രണ്ടു കുട്ടികളും ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായത്. അതൊരു ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ശശീന്ദ്രന്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ടീന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നു. ആ പരാതിയിലും കൊലപാതകത്തിന് പിന്നില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു വിവാദവ്യവസായി വി. എം. രാധാകൃഷ്ണന്‍റെ പേര് ടീന ആവര്‍ത്തിച്ചു.

മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വി.എം. രാധാകൃഷ്ണന്റെ കെട്ടിടം കണ്ടുകെട്ടിയിരുന്നു. സിപിഎമ്മിൽനിന്ന് രാധാകൃഷ്ണൻ വാങ്ങിയ കെട്ടിടമാണു കണ്ടുകെട്ടിയത്. എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റാണു നടപടിയെടുത്തത്. തിരുവനന്തപുരത്ത് ദേശാഭിമാനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടമാണ് ഇത്. 2012 ജൂലൈയിലാണ് ഇടപാട് നടന്നത്. 32 സെന്റ് ഭൂമിയും കെട്ടിടവും 3.3 കോടി രൂപയ്ക്കാണു വിറ്റത്. ഇടപാടിൽ വില കുറച്ചു കാണിച്ചെന്നും ബെനാമി ഇടപാടാണെന്നും അന്നേ വിമര്‍ശനം ഉയർന്നിരുന്നു.

100 കോടിയിലേറെ രൂപ വില മതിക്കുന്ന സ്വത്തുക്കളാണ് രാധാകൃഷ്ണന്റെതായി ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്, മലബാർ സിമന്റ്സില്‍ അസംസ്കൃത വസ്തുക്കളും പാക്കേജിങ് സാധനങ്ങളും വാങ്ങിയതിൽ നഷ്ടം വരുത്തിയെന്ന കേസിലാണ് കരാറുകാരനായ രാധാകൃഷ്ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള സിമന്റ് കമ്പനിക്ക് ഇടപാടുകളിൽ ആകെ 23.82 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണു കണ്ടെത്തൽ. മുൻപ് രാധാകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകൾ കണ്ടുകെട്ടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top