Advertisement

രാഹുല്‍ അല്ല; അമേഠിയ്ക്കായി പ്രവര്‍ത്തിച്ചത് സ്മൃതി ഇറാനിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

March 3, 2019
Google News 8 minutes Read

അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ ഗാന്ധിയേക്കാള്‍ മണ്ഡലത്തില്‍ വികസനത്തിനായി പ്രവര്‍ത്തിച്ചത് അന്ന് തോറ്റ സ്മൃതി ഇറാനിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ എ കെ 47 തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അമേഠിയില്‍ നിന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത വ്യക്തിയേക്കാള്‍ മികച്ച പ്രവര്‍ത്തനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയ്ക്കു വേണ്ടി ചെയ്തിട്ടുണ്ടെന്നും ഇനി അമേഠി പുതിയ ചരിത്രമെഴുതാന്‍ പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിക്കെതിരെ റഫാല്‍ യുദ്ധവിമാന വിവാദം പ്രതിപക്ഷം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ മണ്ഡലത്തില്‍ തന്നെ തോക്ക് നിര്‍മ്മാണ ഫാക്ടറിക്ക് ഇന്ന് പ്രധാനമന്ത്രി തുടക്കം കുറിച്ചതും ശ്രദ്ധേയമായി.ഇന്തോ റഷ്യന്‍ സംയുക്ത സംരംഭമായ തോക്ക് ഫാക്ടറി ഒരു പതിറ്റാണ്ടുകള്‍ക്ക് മുമ്പേ വരേണ്ടതായിരുന്നുവെന്നും തദ്ദേശീയരായ നിരവധി പേര്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങള്‍ തുറന്നുകൊടുക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. മുന്‍ സര്‍ക്കാറുകള്‍ അമേഠിക്കായി ഒന്നും ചെയ്തില്ലെന്നും എന്നാല്‍ ഇനി അമേഠി ചരിത്രത്തില്‍ ഇടം പിടിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here