ഏറ്റുമാനൂര്‍ വാഹനാപകടത്തില്‍ മരണം മൂന്നായി; മക്കള്‍ക്കൊപ്പം ലൈജിയും യാത്രയായി

കോട്ടയം ഏറ്റുമാനൂരില്‍ ഇന്നുച്ചയ്ക്കുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീയും മരിച്ചു.കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പേരൂര്‍ സ്വദേശി ലൈജിയാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇവരുടെ മക്കളായ നൈനു(16) അന്നു (19) എന്നിവര്‍ അപകട സമയത്ത് തന്നെ മരിച്ചിരുന്നു. ഏറ്റുമാനൂര്‍ മണര്‍കാട് ബൈപ്പാസില്‍ പേരൂര്‍ കാവുമ്പാടത്ത് വെച്ച് ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം.ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഇവരെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്നുവും നീനുവും ആസ്പത്രിയിലെത്തുന്നതിനു മുമ്പേ മരിച്ചിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന ലെജി അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്രിയോടെയാണ് മരിച്ചത്. ഏറ്റുമാനൂരില്‍ നിന്നും പേരൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. തുടര്‍ന്ന് സമീപത്തെ വീട്ടുവളപ്പിലേക്കിറങ്ങിയ കാര്‍ മരത്തില്‍ ഇടിച്ചാണ് നിന്നത്. കാര്‍ ഓടിച്ചയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മറ്റൊരു വാഹനം വന്നിടിച്ചതിനെ തുടര്‍ന്നാണ് കാര്‍ നിയന്ത്രണം വിട്ടതെന്നാണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പോലീസ് ഇത് മുഴുവനായും വിശ്വസിക്കുന്നില്ല. പ്രദേശത്തെ സിസിടിവി ക്യാമറകളടക്കം പോലീസ് പരിശോധിച്ചുവരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here