Advertisement

ജപ്തി നോട്ടീസ് കിട്ടുന്നവര്‍ ഭയപ്പെടരുത്, സര്‍ക്കാര്‍ വേണ്ട നടപടി എടുക്കും; കൃഷിമന്ത്രി

March 4, 2019
Google News 1 minute Read
vs sunil kumar

ജപ്തി നോട്ടീസ് കിട്ടുന്നവര്‍ ഭയപ്പെടരുതെന്നും സര്‍ക്കാര്‍ വേണ്ട നടപടി എടുക്കുമെന്നും കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. കര്‍ഷക ആത്മഹത്യ ചര്‍ച്ച ചെയ്യാന്‍ അടിയന്ത്ര മന്ത്രിസഭാ യോഗം നാളെ ചേരുന്നുണ്ട്. വരുന്ന ബുധനാഴ്ച ബാങ്കുകളുമായും ചര്‍ച്ച നടത്തുന്നുണ്ട്.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് ചര്‍ച്ച നടക്കുക. ബാങ്കുകള്‍ കൃഷി വായ്പ എടുത്തവര്‍ക്ക് അല്ല നോട്ടീസ് അയക്കുന്നതെന്നും സര്‍ഫാസി നടപടികളില്‍ നിന്ന് പിന്മാറണമെന്നും വിഎസ് സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു.

തൃശ്ശൂര്‍ മാളയിലാണ് അവസാനമായി കേരളത്തില്‍ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗം വ്യാഴാഴ്ച ചേരുന്നുണ്ട്. ബാങ്കുകള്‍ മനുഷ്യത്വപരമായി പെരുമാറണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയില്‍ മാത്രം കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയത് ഏഴ് കര്‍ഷകരാണ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here