Advertisement

വിശ്രമവേളകൾ ആനന്ദകരമാക്കാൻ നീരജ് പാടി ‘അപ്‌നാ ടൈം ആയേഗാ’

March 4, 2019
Google News 12 minutes Read

രൺവീർ സിംഗ് ആലിയ ഭട്ട് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ഗലി ബോയ് എന്ന ചിത്രം ഹിറ്റിലേക്ക് നീങ്ങുകയാണ്. ചിത്രത്തിലെ ‘അപ്ന ടൈം ആയേഗ’ എന്ന ഗാനമാണ് ഇപ്പോൾ തരംഗമായി നിൽക്കുന്നത്. യുവ തലമുറയുടെ ഇഷ്ട വിഭാഗമാണ് റാപ്പ് എങ്കിലും ഇംഗ്ലീഷിൽ അല്ലാതെ ഹിന്ദിയിൽ പുറത്തിറങ്ങിയ ഒരു റാപ്പിന് ഇത്രകണ്ട് സ്വീകാര്യത ലഭിക്കുന്നത് ഇതാദ്യമായിരിക്കാം. മലയാള താരം നീരജ് മാധവും ഈ ഗാനത്തിന്റെ ഹാങ്ങോവറിൽ തന്നെയാണ്.

‘ക’ എന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയിൽ താരം ഈ ഗാനമാലപിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നേരത്തെ ഗലി ബോയ് കണ്ട് രൺവീർ സിംഗിന് ഒരു ട്രിബ്യൂട്ടായി നീരജ് ഈ ഗാനം പാടി തന്റെ
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ ഹാങ്ങോവറിൽ നിന്ന് പുറത്തുകടക്കാൻ കഴിയുന്നില്ലെന്നും ഗലി ബോയ് പ്രേക്ഷകർക്ക് സമ്മാനിച്ച സോയ അക്തറിന് നന്ദി പറയുകയും ചെയ്യുന്നതായിരുന്നു അന്നത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അഞ്ച് ലക്ഷത്തിലധികം പേരാണ് അന്ന് നീരജിന്റെ ഈ പാട്ട് കേട്ടത്. നീരജിന്റെ പാട്ടിനൊപ്പം താളം പിടിക്കുന്ന അനിയൻ നവ്‌നീത് മാധവിനെയും ഈ വീഡിയോയിൽ കാണാം.

‘ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. പിക്‌സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് എസ്. പിള്ള നിർമിക്കുന്ന ചിത്രം നവാഗതനായ രജീഷ്‌ലാൽ വംശയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പുതുമുഖം അപർണയാണ് ചിത്രത്തിലെ നായിക.

ബിജു സോപാനം, വിഷ്ണു ഗോവിന്ദൻ, സാബു അബ്ദുൾ സമദ്, ജിതിൻ പാറമേൽ, രാജീവ് രാജൻ, ബിനോയ് നമ്പാല, കണ്ണൻ നായർ, ഇന്ദ്രൻസ്, ശ്രീജിത്ത് എസ്. പിള്ള, ശ്രീജ, കണ്ണൂർ ശ്രീലത എന്നിവർക്കൊപ്പം അൻപതോളം പുതുമങ്ങൾ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

പട്ടണപ്രവേശം എന്ന ചിത്രത്തിൽ ശ്രീനിവാസനോട് ‘ചേട്ടൻ അരെയെങ്കിലും ലവ് ചെയ്യുന്നുണ്ടോ ‘ എന്ന ചോദിക്കുന്ന ഒറ്റ സീനിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ ആളൂർ എൽസിയും ‘ക’യിൽ അഭിനയിക്കുന്നുണ്ട്. ഇവരെ ചിത്രത്തിലേക്ക് സ്വാഗം ചെയ്തുകൊണ്ടുള്ള നീരജിന്റെ പോസ്റ്റ് ഇരു കയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here