എം ജി കലോത്സവത്തില്‍ ഇത്തവണയും തേവര സേക്രട്ട് ഹാര്‍ട്ടിന് കിരീടം

മഹാത്മ ഗാന്ധി സര്‍വകലാശാല കലോത്സവത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും കലാ കിരീടം ചൂടി തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ്. അഞ്ച് ദിവസങ്ങളിലായി അല്‍പത്തിയേഴ് ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ നിന്നും 107 പോയിന്റു നേടിയാണ് സേക്രട്ട് ഹാര്‍ട്ട് ഇത്തവണയും കപ്പുയര്‍ത്തിയത്. ആദ്യ മൂന്നു സ്ഥാനങ്ങളും എറണാകുളത്തെ കോളേജുകള്‍ക്കാണ്. 91 പോയിന്റ് നേടി സെന്റ് തെരേസാസ് കോളേജാണ് രണ്ടാമതെത്തിയത്. 63 പോയിന്റുമായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് മൂന്നാം സ്ഥാനക്കാരായി. മത്സരാര്‍ഥികളുടെ ബാഹുല്യം മൂലം ഏറെ വൈകിയാണ് എല്ലാ ഇനങ്ങളും പൂര്‍ത്തിയായത്.
മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അവസാന ഫലവുമെത്തിയപ്പോള്‍ ഒന്നാമതെത്തിയത് നിലവിലെ ചാമ്പ്യന്‍മാര്‍ തന്നെ. സെന്റ് തേരസാസാണ് തൊട്ടു പിന്നില്‍ ഫിനിഷ് ചെയ്ത് രണ്ടാം സ്ഥാനം നേടിയത്. നടി രജീഷ വിജയന്‍ ഉള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥികളായിരുന്നു. സേക്രട്ട് ഹാര്‍ട്ടിലെ പുര്‍ണശ്രീ ഹരിദാസ് കലാ തിലക പട്ടം നേടി. അഞ്ച് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ അന്‍പത്തിയേഴ് ഇനങ്ങളില്‍ മൂവായിരത്തി എഴുന്നൂറ് മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here