കോണ്‍ഗ്രസ് രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് സ്മൃതി ഇറാനി

പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദത്തിന് ചുട്ട മറുപടി കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബിജെപി സംസ്ഥാനത്ത് നടത്തുന്ന പരിവര്‍ത്തന്‍ യാത്രയുടെ മധ്യമേഖലാ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.ഇന്ത്യന്‍ സേനയുടെ കരുത്ത് എന്താണെന്ന് മോദി ലോകത്തിനു കാട്ടിക്കൊടുത്തുകൊണ്ടിരിക്കുകയാണെന്നും പാകിസ്ഥാനില്‍ കയറി ഉള്ള അക്രമം ഇതിനു തെളിവാണെന്നും സ്മൃതി ഇറാനി പറഞ്ഞു. കേരളത്തിന്റെ നല്ല ഭാവിക്കായാണ് പരിവര്‍ത്തന്‍ യാത്രയെന്നും എ എന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന പരിവര്‍ത്തന യാത്ര കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു.
In Thrissur’s Kodungallur, flagged off Parivartan Rally to mark a new beginning towards providing secured environment and fulfilling hopes & aspirations of the people of Kerala. pic.twitter.com/ElyMOjWcJm
— Smriti Z Irani (@smritiirani) 5 March 2019
ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പരിവര്‍ത്തന്‍ യാത്രയ്ക്ക് ഇന്നാണ് സംസ്ഥാനത്ത് തുടക്കമായത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നാല് മേഖലകളിലായാണ് യാത്ര നടക്കുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍ പരിവര്‍ത്തന്‍ യാത്രയുടെ ഭാഗമായി. കേരളത്തിന്റെ നാല് മേഖലകളിലായി നാല് ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പരിവര്‍ത്തന്‍ യാത്രയ്ക്ക് തുടക്കമായത്. കോഴിക്കോട് എം.ടി.രമേശ്, പാലക്കാട് ശോഭാ സുരേന്ദ്രന്‍, എറണാകുളത്ത് എ.എന്‍.രാധാകൃഷ്ണന്‍, തിരുവനന്തപുരം മേഖലയില്‍ കെ.സുരേന്ദ്രന്‍ തുടങ്ങിയവരാണ് യാത്രാ നായകര്‍. പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍ എന്നിവര്‍ പാലക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ പരിവര്‍ത്തന്‍ യാത്രയുടെ ഉദ്ഘാടകരായി. രാജ്‌നാഥ് സിംഗ്, സുഷമാസ്വരാജ് തുടങ്ങിയവര്‍ വരും ദിവസങ്ങളില്‍ യാത്രയുടെ ഭാഗമാകും.
അതേ സമയം ബിജെപിയില്‍ സ്ഥാനാര്‍ത്ഥികളെച്ചൊല്ലി തമ്മിലടിയാണെന്ന് ചിലര്‍ കുപ്രചരണം നടത്തുന്നുവെന്നും ഇത് കൊണ്ട് ബിജെപിയെ തകര്‍ക്കാനാവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ തെക്കന്‍ മേഖല ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരന്‍ പിള്ള. ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഒരു തമ്മിലടിയും ഉണ്ടായിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here