സുനന്ദ പുഷ്‌കര്‍ കേസ്; അര്‍ണബിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ തനിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട നടപടി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ശശി തരൂര്‍ എംപി യുടെ ഹര്‍ജിയില്‍ തനിക്കെതിരെ എഫ്‌ഐആര്‍ എടുക്കണമെന്നുള്ള ഉത്തരവ് റദ്ദാക്കാനാണ് അര്‍ണബ് അപേക്ഷ നല്‍കിയിരുന്നത്. അതേ സമയം പുതിയ കോടതി നടപടിയോടെ ഇതുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയ്ക്കും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവിയ്ക്കുമെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനുള്ള സാഹചര്യമൊരുങ്ങിയിട്ടുണ്ട്.
സുനന്ദ പുഷ്‌കറിന്റെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ റിപ്പബ്ലിക് ടിവി പരസ്യപ്പെടുത്തിയതിനാണ് ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ണബിനെതിരെ കേസെടുക്കാന്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിന്റെ ഭാഗമായിരുന്ന രേഖകള്‍ അര്‍ണബ് മോഷ്ടിച്ചെന്നും തന്റെ ഇമെയില്‍ ഹാക്ക് ചെയ്ത് വ്യക്തിപരമായ രേഖകള്‍ കൈവശപ്പെടുത്തിയന്നുമായിരുന്നു ശശി തരൂരിന്റെ പരാതി. അര്‍ണബ് ഈ രേഖകള്‍ ടിവിയില്‍ സംപ്രേഷണം ചെയ്തതായും തരൂര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
2014 ജനുവരി 17 നാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദയെ ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയത്.സുനന്ദയുടെ മരണത്തില്‍ ശശി തരൂരിനെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രം അന്വേഷണസംഘം നേരത്തെ ദില്ലി പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഗാര്‍ഹിക പീഡനവും ആത്മഹത്യ പ്രേരണകുറ്റവുമാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ തരൂരിനെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here