Advertisement

ചൂട്; രാവിലെ 11മുതല്‍ മൂന്ന് വരെ ഡ്രൈവിംഗ് ടെസ്റ്റില്ല

March 6, 2019
Google News 0 minutes Read
driving test

സംസ്ഥാനത്തെ ഉയര്‍ന്ന ചൂടിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ടെസ്റ്റുകളുടെ സമയക്രമത്തില്‍ മാറ്റം. ഉഷ്ണതരംഗ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഈ മാറ്റം. രാവിലെ 11മണി മുതല്‍ മൂന്ന് മണിവരെ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതാണ് നിറുത്തി വച്ചിരിക്കുന്നത്. ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. രാവിലെ ഏഴ് മണിയ്ക്കാണ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ആരംഭിക്കുക. 11മണിയ്ക്ക് മുമ്പ് തന്നെ പരാമവധി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ബാക്കി വരുന്നവ വൈകിട്ട് മൂന്ന് മണിയ്ക്ക് ശേഷമേ നടത്താവൂ.

രാവിലെ ഒമ്പത് മണിയ്ക്കാണ് സാധാരണ ഡ്രൈവിംഗ് ടെസ്റ്റുകള്‍ ആരംഭിച്ചിരുന്നത്. ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ഈ രീതിയിലാണ് ഇനി ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തേണ്ടത്. ടെസ്റ്റില്‍ പങ്കെടുക്കുന്നവരും ഉദ്യോഗസ്ഥരും കയ്യില്‍ കുടയും വെള്ളവും കരുതണമെന്നും നിര്‍ദേശമുണ്ട്.

മൂന്ന് ദിവസം കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.  അടുത്ത മൂന്ന് ദിവസം കൂടി ജാഗ്രത തുടരണം. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കൂടിയ താപനില 38ഡിഗ്രി സെല്‍ഷ്യസ് വരെ തുടരും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയ താപനില 37.4 ഡിഗ്രിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here