Advertisement

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്‍പെ കെ സി വേണുഗോപാലിനായി ഫെയ്സ്ബുക്കിലൂടെ വോട്ടഭ്യര്‍ത്ഥന

March 6, 2019
Google News 1 minute Read
kumaraswamy need not to resign says kc venugopal

ആലപ്പുഴയിൽ യു ഡി എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്‍പെ കെ സി വേണുഗോപാലിനായി വോട്ട് അഭ്യർത്ഥിച്ച് ഫെയ്സ് ബുക്ക് പേജ്. വോട്ട് ഫോര്‍ കെ സി എന്ന പേജിലാണ് വോട്ട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്.

അരൂർ എംഎൽഎ എ എം ആരിഫ് ഇടത് സ്ഥാനാർത്ഥി ആകുന്നതിന്റെ സൂചനകളും പോസ്റ്റിൽ ഉണ്ട്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആ ഭാരം ഇനിയും വർദ്ധിപ്പിക്കാൻ ആലപ്പുഴക്കാർ ശ്രമിക്കരുതെന്നും പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. അരൂരിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും പോസ്റ്റിൽ ആഹ്വാനം ചെയ്തിട്ടുണ്ട്.

Read More: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പെ ആലപ്പുഴയില്‍ കെ സി വേണുഗോപാലിനായി ചുമരെഴുത്തും പ്രചാരണവും

ജയിച്ചാൽ കെ സി കേന്ദ്ര മന്ത്രിയാണെന്നും പ്രഖ്യാപിക്കുന്നതാണ് പോസ്റ്റ്. കെ സി വേണുഗോപാലിന്‍റെ സ്ഥാനാർത്ഥിത്വം തീരുമാനമാകുന്നതിന് മുൻപാണ് ഫേസ് ബുക്കിലൂടെയുളള ക്യാമ്പയിന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here