വീഡിയോകോൺ വായ്പ്പാ കേസ്; ചന്ദ കൊച്ചാർ 500 കോടി കമ്മീഷൻ കൈപ്പറ്റിയെന്ന് ഇഡി

icici md chanda kochar resigned

വീഡിയോകോണിന് വൻതുക അനധികൃതമായി അനുവദിച്ച കേസിൽ ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറും കുടുംബവും 500 കോടി രൂപ കമ്മീഷൻ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.

ചന്ദ കൊച്ചറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.

Read Also : ചന്ദ കൊച്ചാറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

3250 കോടി രൂപയുടെ വായ്പയാണ് ബാങ്കിന്റെ നിബന്ധനകൾ മറികടന്ന് വിഡിയോകോണിന് അനുവദിച്ചത്. പിന്നീട് ഈ തുകയുടെ സിംഹഭാഗവും ചന്ദ കൊച്ചറിന്റെ ഭർത്താവ് ദീപക് കൊച്ചറിന്റെ ഉടമസ്ഥതയിലുള്ള ന്യുപവർ എനർജി റിന്യുവബിൾസ് എന്ന ഷെൽ കമ്പനിക്ക് കൈമാറുകയായിരുന്നു. മൗറീഷ്യസ് ആസ്ഥാനമായ ഏതാനും കമ്പനികൾക്കും തുക കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്.

കേസിൽ ചന്ദ കൊച്ചറിന്റെയും വീഡിയോകോൺ മേധാവി വേണുഗോപാൽ ദൂതിന്റെയും വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി രേഖകൾ പിടികൂടിയിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top