Advertisement

ചന്ദ കൊച്ചാറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

March 1, 2019
Google News 1 minute Read
chanda kochar banned from leaving country

ഐസിഐസിഐ ബാങ്കിന്റെ മുൻ മാനേജിങ് ഡയറക്ടർ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ മേധാവി വേണുഗോപാൽ ദൂത് എന്നിവരുടെ വസതികളിലും ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് റെയ്ഡ് നടത്തി.

മുംബൈയിലെയും ഔറംഗബാദിലെയും അഞ്ചു കേന്ദ്രങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഇ ഡി ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചപ്പോൾ ചന്ദ കൊച്ചാർ പ്രതികരിച്ചില്ല.

Read Also : ചന്ദ കൊച്ചാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

വിഡിയോകോണിന് 1875 കോടി രൂപ ഐ സി ഐ സി ഐ ബാങ്ക് വായ്പ അനുവദിച്ച കേസിലാണ് ഇ ഡിയും സി ബി ഐയും കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇതിൽ ചന്ദ കൊച്ചാർ തന്റെ സ്വാധീനം ഉപയോഗിച്ചു എന്നതാണ് കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here