ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ; കാസര്‍ഗോഡ് സതീഷ് ചന്ദ്രനും പത്തനംതിട്ടയില്‍ വീണാ ജോര്‍ജും; പൊന്നാനിയില്‍ തീരുമാനമായില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സമിതയില്‍ തീരുമാനം. ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നസെന്റിനെ തന്നെ കളത്തിലിറക്കാന്‍ സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. കാസര്‍ഗോഡ് രണ്ട് പേരുടെ പേരുകള്‍ ഉയര്‍ന്നെങ്കിലും സതീഷ് ചന്ദ്രനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ് ആകും സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി. അതേസമയം, പൊന്നാനി മണ്ഡലത്തില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. പാര്‍ട്ടി മത്സരിക്കുന്ന പതിനാറില്‍ 15 സീറ്റിലാണ് ധാരണയായിരിക്കുന്നത്.
ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയാണ് എതിര്‍പ്പ് അറിയിച്ചത്. ഇത് തള്ളിക്കൊണ്ടാണ് ഇന്നസെന്റിനെ വീണ്ടും മത്സര രംഗത്തിറക്കാന്‍ സിപിഐഎം സംസ്ഥാന സമിതി തീരുമാനിച്ചത്. കാസര്‍ഗോഡ് സതീഷ് ചന്ദ്രന്റേയും എം വി ബാലകൃഷ്ണന്റേയും പേരുകളാണ് ഉയര്‍ന്നത്. എന്നാല്‍ സതീഷ് ചന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പി കരുണാകരന് പകരമാണ് സതീഷ് ചന്ദ്രന്‍ രംഗത്തിറങ്ങുക.
കണ്ണൂരില്‍ നിലവിലെ എംപിയായ പി കെ ശ്രീമതിയെ തന്നെ മത്സരിപ്പിക്കാനാണ് തീരുമാനം. കോഴിക്കോട് എം കെ പ്രദീപ് കുമാറാണ് സ്ഥാനാര്‍ത്ഥിയാകുക. വടകരയില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ മത്സരിക്കും. മലപ്പുറത്ത് വി പി സാനുവും പാലക്കാട് എം ബി രാജേഷും ആലത്തൂരില്‍ പി കെ ബിജുവും സ്ഥാനാര്‍ത്ഥികളാകും. എറണാകുളത്ത് പി രാജീവും ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും മത്സരിക്കും. കോട്ടയത്ത് ജില്ലാ സെക്രട്ടറി വി എന്‍ വാസവനാണ് സ്ഥാനാര്‍ത്ഥി. ആലപ്പുഴയില്‍ എ എം ആരിഫും കൊല്ലത്ത് കെ എന്‍ ബാലഗോപാലും ആറ്റിങ്ങലില്‍ എ സമ്പത്തും സ്ഥാനാര്‍ത്ഥികളാകും.
പൊന്നാനിയില്‍ എംഎല്‍എ പി വി അന്‍വറിന്റെ പേരാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ഭൂമി കൈയേറ്റം അടക്കമുള്ള വിഷയങ്ങളില്‍ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് പ്രാദേശിക നേതൃത്വം മുന്നോട്ടുവെച്ചത്. ഇക്കാര്യം പരിഗണിച്ച സംസ്ഥാന നേതൃത്വം പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി വിഷയത്തില്‍ നാളെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുമെന്ന് അറിയിക്കുകയായിരുന്നു.
കാസര്‍ഗോഡ്- സതീഷ് ചന്ദ്രന്‍
കണ്ണൂര്‍- പി കെ ശ്രീമതി
കോഴിക്കോട്- എം കെ പ്രദീപ് കുമാര്‍
വടകര- പി ജയരാജന്‍
മലപ്പുറം- വി പി സാനു
പാലക്കാട്- എം ബി രാജേഷ്
ആലത്തൂര്‍- പി ജെ ബിജു
ചാലക്കുടി- ഇന്നസെന്റ്
എറണാകുളം- പി രാജീവ്
ഇടുക്കി- ജോയ്‌സ് ജോര്‍ജ്
കോട്ടയം- വി എന്‍ വാസവന്‍
ആലപ്പുഴ- എ എം ആരിഫ്
പത്തനംതിട്ട- വീണാ ജോര്‍ജ്
കൊല്ലം- കെ എന്‍ ബാലഗോപാല്‍
ആറ്റിങ്ങല്‍- എ സമ്പത്ത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here