എംഎല്‍എമാർ മാന്യതയുണ്ടെങ്കിൽ സ്ഥാനങ്ങൾ രാജിവച്ചതിന് ശേഷം ജനവിധി തേടണം: കെ സുരേന്ദ്രന്‍

പാർലമെന്റിലേക്ക് മത്സരിക്കുന്ന എംഎല്‍എമാർ മാന്യതയുണ്ടെങ്കിൽ സ്ഥാനങ്ങൾ രാജിവച്ചതിന് ശേഷം ജനവിധി തേടണമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ഇരു മുന്നണികളും പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും, 2014 ലേതിനേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും സുരേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു. ദക്ഷിണമേഖല പരിവർത്തൻ യാത്രയ്ക്ക് കുട്ടനാട് മങ്കൊമ്പിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More: സരിതയുടെ ആരോപണത്തിൽ ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കാൻ പിണറായിക്ക് ധൈര്യമുണ്ടോ ?’ : കെ സുരേന്ദ്രൻ
മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസും- സി പിഎമ്മും ഘടക കക്ഷികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും, ഇവിടെ പരസ്പരം മൽസരിക്കുന്നവർ ഡൽഹിയിലെത്തിയാൽ കൈകോർക്കുമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിലെ വോട്ടർമാർ ഈ വസ്തുത തിരിച്ചറിഞ്ഞ് വേണം ഇത്തവണ പോളിംഗ് ബൂത്തിലേക്ക് ചെല്ലേണ്ടത്. മോദി വിരോധത്താൽ സിപിഎമ്മും കോൺഗ്രസ്സും പാക്കിസ്താന് സ്തുതി പാടുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
Read More: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; പിന്‍മാറുന്നതിനായി കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി
തോമസ് ചാണ്ടിയെ പ്രവാസി എംഎൽഎ എന്ന് വിളിച്ച സുരേന്ദ്രൻ കൊടിക്കുന്നിൽ സുരേഷിനും പി കെ ബിജുവിനും എതിരെ ഉയർത്തിയത് ഗുരുതര ആരോപണങ്ങളാണ്. രാജ്യം മുഴുവൻ എന്‍ഡിഎയ്ക്ക് ഒപ്പം നിൽക്കുമ്പോൾ കേരളം പുറം തിരിഞ്ഞ് നിൽക്കരുതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.