Advertisement

വയനാട് റിസോർട്ടിൽ എത്തിയ മാവോയിസ്റ്റ് സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു

March 7, 2019
Google News 1 minute Read

വയനാട് വൈത്തിരിയിലെ റിസോർട്ടിൽ ഇന്നലെയെത്തിയ മാവോയിസ്റ്റ് സംഘത്തിൽ ഒരാൾ തണ്ടർബോൾട്ടുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. രാത്രിവൈകിയും മാവോയിസ്റ്റ് സംഘം റിസോർട്ടിനുളളിൽ തുടർന്നതായാണ് വിവരം.

രാത്രി 9 മണിയോടെയാണ് വൈത്തിരി കോഴിക്കോട് റോഡിലെ ഉഭവൻ റിസോർട്ടിൽ മാവോയിസ്റ്റ് സംഘമെത്തുന്നത്.പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകൾ 15 മിനിറ്റോളം റിസോർട്ടിൽ തുടർന്നു,നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് റിസോർട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ നിറയൊഴിക്കുകയായിരുന്നു.തുടർന്ന് പോലീസും തിരികെ വെടിയുതിർക്കുകയും റിസോർട്ടിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയും ചെയ്തു.തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ പലതവണ വെടിവെപ്പുമുണ്ടായി.

Read Also : വയനാട്ടില്‍ മാവോയിസ്റ്റ് വെടിവെപ്പ്

തുടർന്ന് സ്ഥാലത്തെത്തിയ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടത്തി.ഇതിൽ ഗുരുതരമായി പരിക്കേറ്റ മാവോയിസ്റ്റ് മുരുകേശൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാവോയിസ്റ്റുകൾ പ്രദേശത്ത് വന്ന്‌പോയിരുന്നതായി നാട്ടുകാർ പറയുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here