Advertisement

ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സിപിഐഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന്

March 7, 2019
Google News 1 minute Read

ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സിപിഐഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. രാവിലെ സംസ്ഥാനസെക്രട്ടറിയേറ്റും തുടർന്ന് സംസ്ഥാനകമ്മിറ്റിയുമാണ് ചേരുക. ചാലക്കുടി,കോട്ടയം,പൊന്നാനി, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും

പാര്‍ലമെന്‍റ് മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത പട്ടിക ഇന്ന് രാവിലെ ചേരുന്ന സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തിന്‍രെ പരിഗണനക്ക് വരും.മണ്ഡലം കമ്മിറ്റികള്‍ അംഗീകരിച്ച പട്ടികയ്ക്ക് മേല്‍ മറ്റ് ചര്‍ച്ചകളുണ്ടാകാന്‍ സാധ്യതയില്ല.സിറ്റിംങ് എംപിമാരില്‍ പി കരുണാകരനും,ഇന്നസെന്റും ഒഴികെ മറ്റുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.ചാലക്കുടിയില്‍ ഇന്നസെന്‍റിന് പകരം പി രാജിവിനെയോ,സാജുപോളിനോയോ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also : എൽഡിഎഫിൽ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കും; ജെഡിഎസിന് സീറ്റില്ല

ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ സെക്രട്ടറിയേറ്റായിരിക്കും അന്തിമ തീരുമാനമെടുക്കുക.കാസര്‍ഗോഡ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയേയും സംസ്ഥാനസെക്രട്ടറിയേറ്റ് തീരുമാനിക്കും. കെ പി സതീഷ് ചന്ദ്രൻ , എം വി ബാലകൃഷ്ണൻ എന്നിവരുടെ പേരുകൾ മണ്ഡലം കമ്മിറ്റി ശിപാർശ ചെയ്ത സാഹചര്യത്തിലാണിത്. പൊന്നാനി മണ്ഡലത്തിലെ കാര്യത്തിലും സംസ്ഥാനനേതൃത്വമാകും അന്തിമതീരുമാനമെടുക്കുക .കോട്ടയത്തേക്ക് വി എൻ വാസവന്റെ പേരിനാണ് പ്രഥമപരിഗണന.ഒമ്പതാം തീയതി സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂരില്‍ പികെ ശ്രീമതിയും,വടകരയില്‍ പി ജയരാജനും,കോഴിക്കോട് എ പ്രദീപ് കുമാറും മത്സരിക്കും.പാലക്കാട് എം ബി രാജേഷ് , ആലത്തൂരില്‍ പികെ ബിജു,ആറ്റിങ്ങലി ല്‍ എ സമ്പത്ത് ആലപ്പുഴയില്‍ എഎം ആരിഫ് ,പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്, എറണാകുളത്ത് പി രാജീവ് ,ഇടുക്കിയിൽ ജോയ്സ് ജോര്‍ജ് ,കൊല്ലത്ത് കെഎന്‍ ബാലഗോപാൽ എന്നിവരാണ് സ്ഥാനാർഥികൾ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here