Advertisement

മവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്, ജലീലിന് മൂന്ന് തവണ വെടിയേറ്റു

March 8, 2019
Google News 0 minutes Read

സിപി ജലീലിന് മൂന്ന് തവണ വെടിയേറ്റെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.  തലയ്ക്ക് പുറകിലേറ്റ വെടിയുണ്ട തലതുളച്ച് നെറ്റി വരെയെത്തി. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയത് നാടന്‍ തോക്കും എട്ട് തോക്കിന്‍ തിരകളും തുടര്‍ച്ചയായി വെടിവെച്ചെന്നും നിഗമനം.  മരണകാരണമായത് തലയ്‌ക്കേറ്റ വെടി. മൃതദേഹത്തിനടുത്ത് നിന്ന് ബോംബ് നിര്‍മ്മാണസാമഗ്രികളും കണ്ടെത്തി.

വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി റിസോര്‍ട്ട് ജീവനക്കാരുടെ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്.  പോലീസ് ആത്മരക്ഷാര്‍ത്ഥം വെടിവെച്ചെന്ന വാദം തെറ്റാണെന്ന് തെളിക്കുകയാണ് റിസോര്‍ട്ട് ജീവനക്കാര്‍.  ആദ്യം വെടിയുതിര്‍ത്തത് പോലീസെന്നും മാവോയിസ്റ്റുകള്‍ മോശമായി പെരുമാറിയില്ലെന്നും റിസോര്‍ട്ട് മാനേജര്‍മാര്‍ പറഞ്ഞു. വെടിവെപ്പിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്ത് വിട്ടിരുന്നില്ല. ജലീലിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ഏകപക്ഷീയമായ കൊലയാണ് നടന്നതെന്ന് റിസോർട്ട് ഉടമയുടെ വെളിപ്പടുത്തലിലൂടെ മനസിലായതായി ജലീലിന്റെ സഹോദരന്‍ സി പി റഷീദ് വ്യക്തമാക്കി. പൊലീസിനെതിരെ കൊലക്കുറ്റത്തിന് എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണമെന്നും റഷീദ് ആവശ്യപ്പെട്ടു. തണ്ടർബോൾട്ട് പശ്ചിമഘട്ട മേഖലയിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ അടിച്ചമർത്താനേ ശ്രമിക്കൂ, അതു കൊണ്ട് തണ്ടർബോൾട്ട് പിരിച്ച് വിട്ട് ഭരണം പൊലീസിനെ ഏൽപിക്കുകയാണ് വേണ്ടതെന്നും റഷീദ് വ്യക്തമാക്കി.

ആദ്യം പോലീസിന് നേരെ വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളെന്ന പോലീസ് വാദം പൂര്‍ണ്ണമായി തളളുന്നതാണ് റിസോര്‍ട്ട് മാനേജര്‍മാരായ രഞ്ചിത്തിന്റേയും ഫിറോസിന്റെയും പ്രതികരണം. പോലീസ് ആത്മരക്ഷാര്‍ത്ഥം വെടിയുതിര്‍ത്തതല്ല.റിസോര്‍ട്ടിലെത്തിയ ഉടനെ മാവോയിസ്റ്റുകള്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്തത് പോലീസാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ മോശമായി പെരുമാറിയില്ലെന്നും പണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും മറ്റൊരു ജീവനക്കാരന്‍ രഞ്ചിത്ത് പറഞ്ഞു. നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഏറെ പ്രതിരോധത്തിലാക്കിയ പോലീസിനെ വീണ്ടും ആരോപണങ്ങളിലേക്ക് തളളിവിടുന്നതാണ് ലക്കിടി മാവോയിസ്റ്റ് വെടിവെപ്പ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here