‘വൈജയന്തിമാല പറയില്ലായിരിക്കാം, പക്ഷേ ഞാൻ പറയും’; ദുരനുഭവം തുറന്നുപറഞ്ഞ് നടി കവിയൂർ പൊന്നമ്മ
സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് നടി കവിയൂർ പൊന്നമ്മ. ഒരു സിനിമാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കവിയൂർ പൊന്നമ്മ ഇക്കാര്യങ്ങൾ പറയുന്നത്.
ചെന്നൈയിൽ ചെന്നാൽ താൻ സ്ഥിരമായി താമസിക്കുന്ന ഹോട്ടൽ ഗായിക കവിയൂർ രേവമ്മയുടെ ബന്ധുവിന്റെതാണെന്ന് കവിയൂർ പൊന്നമ്മ പറയുന്നു. ഒരു ദിവസം താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ നിർമ്മാതാവ് പറഞ്ഞു ഇന്ന് മുതൽ നമുക്ക് എന്റെ ഓഫീസിലേക്ക് താമസം മാറാമെന്ന്. പറ്റില്ലെന്ന് കവിയൂർ പൊന്നമ്മ തറപ്പിച്ചു പറഞ്ഞു. അതെന്താ പൊന്നമ്മ അങ്ങനെ പറഞ്ഞതെന്ന് നിർമ്മാതാവ് ചോദിച്ചപ്പോൾ തനിക്ക് പറ്റില്ല അത്ര തന്നെയെന്ന് പൊന്നമ്മ തീർത്ത്ത് പറഞ്ഞു.
‘വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെ. ഞാൻ പറഞ്ഞു. വൈജയന്തിമാല പറയില്ലായിരിക്കാം, പക്ഷേ ഞാൻ പറയും പിന്നീട് ഒരിക്കലും ആരിൽ നിന്നും അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല’ പൊന്നമ്മ പറയുന്നു.
എന്ത് ത്യജിച്ചിട്ടാണെങ്കിലും സിനിമയിൽ കയറിപ്പയറ്റണമെന്ന് കരുതുന്നവർക്കാണ് ഇത്തരം അബദ്ധങ്ങൾ പറ്റുന്നത്. സിനിമയിൽ വെറും സൗഹൃദത്തിനപ്പുറമായി ആഴത്തിലുള്ള ആത്മബന്ധമൊന്നും ആരോടും തോന്നിയിട്ടില്ല. കവിയൂർ പൊന്നമ്മ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here