Advertisement

റഫാല്‍ രേഖകള്‍ സംരക്ഷിക്കാന്‍ കഴിയാത്ത മോദി എങ്ങനെ രാജ്യം സംരക്ഷിക്കും: മമതാ ബാനര്‍ജി

March 8, 2019
Google News 1 minute Read
mamata-banerjee dont make boundaries between hindus and muslims says court

റഫാല്‍ രേഖകള്‍ പോലും സംരക്ഷിക്കാന്‍ കഴിയാത്ത നരേന്ദ്ര മോദി സര്‍ക്കാര്‍ എങ്ങനെ രാജ്യത്തെ  സംരക്ഷിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി നയിക്കുന്ന എന്‍ഡിഎ ഗവണ്‍മെന്‍റിന് കാശ്മീര്‍ താഴ്വരയില്‍ ഇതുവരെ സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തിന്‍റെ സമ്പത്തും പണവും കവര്‍ന്നെടുത്ത്  സ്വന്തം പാര്‍ട്ടിക്കായി ഉപയോഗിക്കുകയാണ് നരേന്ദ്രമ മോദി ഗവണ്‍മെന്‍റെന്നും മമത കുറ്റപ്പെടുത്തി.

Read More: റഫാല്‍; കോടതിയലക്ഷ്യ കേസില്‍ നിന്നും പിന്മാറണമെന്ന പ്രശാന്ത് ഭൂഷണിന്‍റെ ആവശ്യം ജസ്റ്റിസ് അരുണ്‍ മിശ്ര തള്ളി

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. കാശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വര്‍ധിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ കാശ്മീര്‍ താഴ്വരയില്‍ സമാധാനം കൊണ്ടുവരുമെന്നും നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ‘എക്സ്പയറി ഡേറ്റ്’ കഴിഞ്ഞെന്നും മമത പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here