കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍

കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍. മഹാരാഷ്ട്ര സ്‌റ്റേറ്റ് മാന്‍ഗ്രോവ് സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെയാണ് ഇയാളെ പിടികൂടിയത്. ക്വാലാലംപൂരിലേക്കുള്ള യാത്രയ്ക്കായി  ഇയാളെ ബുധനാഴ്ച വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചു. തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.

30 കിലോഗ്രാം ഉണക്കിയ കടല്‍ക്കുതിരകളെയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിതവിഭാഗത്തില്‍ പെടുന്നവയാണ് കടല്‍ക്കുതിരകള്‍. ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് ശേഖരിക്കുന്ന കടല്‍ക്കുതിരകള്‍ മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.  പാരമ്പര്യ ചൈനീസ് മരുന്നുകള്‍, ലൈംഗികോത്തേജന മരുന്നുകള്‍ എന്നിവയുടെ നിര്‍മാണത്തിന് കടല്‍ക്കുതിരകളെ ഉപയോഗിക്കുന്നു.

Read More: മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി പിടിയില്‍

സംശയാസ്പദമായി ബാഗില്‍ കണ്ടെത്തിയ പൊതിക്കെട്ട് പരിശോധിച്ചതിനെ തുടര്‍ന്നാണ് ഉണക്കിയ കടല്‍ക്കുതിരകളെ കണ്ടെത്തിയത്. ആദ്യം യുവാവ് താനൊരു മധ്യവര്‍ത്തി മാത്രമാണെന്ന് പറഞ്ഞെങ്കിലും ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. അന്ധേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴുദിവസത്തേക്ക് പോലീസ് കസ്റ്റഡില്‍ വിട്ടു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More