വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ആദ്യം വെടിവച്ചത് പൊലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍

വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പൊലീസിനെ പ്രതിരോധത്തിലാക്കി റിസോര്‍ട്ട് ജീവനക്കാരുടെ പ്രതികരണം. പോലീസ് ആത്മരക്ഷാര്‍ത്ഥം വെടിവെച്ചെന്ന വാദം തെറ്റാണെന്ന് തെളിക്കുകയാണ് റിസോര്‍ട്ട് ജീവനക്കാര്‍. ആദ്യം വെടിയുതിര്‍ത്തത് പോലീസെന്നും മാവോയിസ്റ്റുകള്‍ മോശമായി പെരുമാറിയില്ലെന്നും റിസോര്‍ട്ട് മാനേജര്‍മാര്‍ പറഞ്ഞു. വെടിവെപ്പിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്ത് വിട്ടിരുന്നില്ല
ആദ്യം പോലീസിന് നേരെ വെടിയുതിര്‍ത്തത് മാവോയിസ്റ്റുകളെന്ന പോലീസ് വാദം പൂര്‍ണ്ണമായി തളളുന്നതാണ് റിസോര്‍ട്ട് മാനേജര്‍മാരായ രഞ്ചിത്തിന്റേയും ഫിറോസിന്റെയും പ്രതികരണം.പോലീസ് ആത്മരക്ഷാര്‍ത്ഥം വെടിയുതിര്‍ത്തതല്ല.റിസോര്‍ട്ടിലെത്തിയ ഉടനെ മാവോയിസ്റ്റുകള്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്തത് പോലീസാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ മോശമായി പെരുമാറിയില്ലെന്നും പണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും മറ്റൊരു ജീവനക്കാരന്‍ രഞ്ചിത്ത് പറഞ്ഞു. നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഏറെ പ്രതിരോധത്തിലാക്കിയ പൊലീസിനെ വീണ്ടും ആരോപണങ്ങളിലേക്ക് തളളിവിടുന്നതാണ് ലക്കിടി മാവോയിസ്റ്റ് വെടിവെപ്പ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here