ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി; യുപിയില്‍ 6 സീറ്റില്‍ മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്ന ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ് പി നേതാവും പാര്‍ട്ടി അധ്യക്ഷനുമായ മുലായം സിങ് യാദവ് മെയിന്‍പുരയില്‍ മത്സരിക്കു.
Samajwadi Party releases first list of 6 candidates for Lok Sabha polls. Mulayam Singh Yadav to contest from Mainpuri. pic.twitter.com/KUiQdNIOjR
— ANI UP (@ANINewsUP) March 8, 2019
ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ള ആറു സീറ്റുകളില്‍ നാലെണ്ണം എസ് പിയുടെ സിറ്റിങ് സീറ്റുകളാണ്. മെയിന്‍പുരിയില്‍ നിന്ന് ഇത്തവണയും മുലായം സിങ്് യാദവ് മത്സരിക്കുമെന്നതാണ് ശ്രദ്ധേയമായ പ്രഖ്യാപനം. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ബന്ധുക്കളായ ധര്‍മ്മേന്ദ്ര യാദവ് ബദൗണില്‍ നിന്നും അക്ഷയ് യാദവ് ഫിറോസബാദില്‍ നിന്നും മത്സരിക്കും. ആദ്യ ഘട്ടത്തില്‍ ഇടം പിടിക്കുമെന്ന് കരുതിയിരുന്ന അഖിലേഷ് യാദവിന്റെ പേര് പട്ടികയിലില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here