മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേരും

മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് കോഴിക്കോട് ലീഗ് ഹൗസിൽ ചേരും .പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിലാകും യോഗം. മൂന്നാം സീറ്റ് സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയിൽ നടന്ന നിര്‍ദേശങ്ങളെല്ലാം ഇന്ന് ചേരുന്ന ലീഗ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും.ഇതിന് പുറമെ മലപ്പുറം, പൊന്നാനി സ്ഥാനാർത്ഥികളെ തീരുമാനിച്ച് പ്രഖ്യാപിക്കാൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തും. പാണക്കാട്ട് വെച്ച് തിങ്കളാഴ്ചയാകും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുക.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യ സംസ്ഥാന പ്രവർത്തക സമിതി യേഗമാണ് ഇന്ന് ചേരുന്നത്. കോഴിക്കോട് ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന അന്തിമതീരുമാനം കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ അറിയിച്ചു. ഇക്കാര്യത്തിലുള്ള ലീഗിന്റെ തീരുമാനം ഇന്ന് അറിയിക്കുമെന്ന് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയതാണ്.
Read Also : മൂന്നാം സീറ്റ് വേണമെന്ന ആവശ്യവുമായി മുന്നോട്ടുപോകാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി തീരുമാനം
മൂന്നാം സീറ്റിനായി മൂന്നുതവണയാണ് കോണ്‍ഗ്രസുമായി ലീഗ് ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. മൂന്നാം സീറ്റ് വേണമെന്ന് ചര്‍ച്ചകളില്‍ ലീഗ് ആവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. മൂന്നാമതൊരു സീറ്റുകൂടി നല്‍കുക പ്രായോഗികമല്ലെന്ന കടുത്ത നിലപാടാണ് കോണ്‍ഗ്രസ് ചര്‍ച്ചകളില്‍ സ്വീകരിച്ചത്. ഉഭയകക്ഷി ചര്‍ച്ചയിലെ നിര്‍ദേശങ്ങളെല്ലാം ഇന്ന് ചേരുന്ന ലീഗ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. കടുംപിടിത്തത്തിലൂടെ സീറ്റ് പിടിച്ചെടുക്കേണ്ടെന്ന നിലപാട് ലീഗ് നേതൃത്വം സ്വീകരിച്ചതായാണ് അറിയുന്നത്.
ലീഗും കോണ്‍ഗ്രസും തമ്മില്‍ ഇനി ഉഭയകക്ഷി ചര്‍ച്ചയില്ലെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. വടകര, വയനാട് സീറ്റുകളില്‍ ലീഗിനുകൂടി സ്വീകാര്യമായ സ്ഥാനാര്‍ഥികള്‍ എന്നതടക്കമുള്ള ഫോര്‍മുലകള്‍ മുന്നോട്ടുവച്ചതായാണ് സൂചന. അതോടൊപ്പം ഇന്ന് ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ പൊന്നാനി ,മലപ്പുറം മണ്ഡലങ്ങളിൽ ആരെ സ്ഥാനാർത്ഥിയാക്കണം എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതല പ്പെടുത്തും. പൊന്നാനിയിൽ കുഞ്ഞാലിക്കുട്ടിയും ,മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിനെയും സ്ഥാനാർത്ഥിയായി നിർത്താനാണ് സാധ്യത.തിങ്കളാഴ്ച്ച ഇത് സംബസിച്ച പ്രഖ്യാപനം പാണക്കാട് ഉണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here