Advertisement

അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍

March 9, 2019
1 minute Read

ജമ്മു കാശ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍. അഖ്‌നൂരിലെ കെരി ഭട്ടാലിലാണ് വെടി നിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാന്‍ സൈന്യം വെടിവെപ്പ് നടത്തിയത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടി തുടരുകയാണ്. ഇന്ന് വൈകീട്ട് രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലും പാകിസ്ഥാന്റെ ഭാഗത്തു നിന്നും വെടിവെപ്പുണ്ടായിരുന്നു. ഇവിടെ രാത്രിയിലും അതിര്‍ത്തിക്കപ്പുറത്തു നിന്ന് വെടിവെപ്പും ഷെല്‍ പ്രയോഗവും പാകിസ്ഥാന്‍ സൈന്യം തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Read Also: കാശ്മീരില്‍ സൈന്യത്തിന്റെ റിക്രൂട്ട്‌മെന്റ് ക്യാമ്പുകളിലെത്തിയത്‌ നിരവധി യുവാക്കള്‍

അതേ സമയം കഴിഞ്ഞയാഴ്ച അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്കെത്തിയതിന് പിടിയിലായ പാക് പൗരനെ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. പാക് പഞ്ചാബിലെ നരോവാള്‍ സ്വദേശിയായ മുഹമ്മദ് അഷ്‌റഫാണ് കഴിഞ്ഞദിവസം ഇന്ത്യയുടെ പിടിയിലായിരുന്നത്. ബിഎസ്എഫാണ് ഇയാളെ ഇന്ന് പാക് റേഞ്ചേഴ്‌സിന് കൈമാറിയത്.

Read Also: നൗഷാരയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍

ജമ്മുകാശ്മീരിലെ രാം ഗഡില്‍ പ്രവേശിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പാക്കിസ്ഥാന് കൈമാറിയത്. അതേ സമയം രാജസ്ഥാനില്‍ രാജ്യാന്തര അതിര്‍ത്തി ലംഘിച്ച് പറന്ന പാക്കിസ്ഥാന്റെ പൈലറ്റില്ലാ വിമാനം സൈന്യം വെടിവച്ചിട്ടു. ഗംഗാനഗര്‍ ജില്ലയിലായിരുന്നു സംഭവം. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചയുടന്‍ തന്നെ വിമാനം വെടിവെച്ചിടുകയായിരുന്നെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top