മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസില്‍ രജീഷ് പോളിന് മുന്‍കൂര്‍ ജാമ്യം

മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പ്രായപൂര്‍ത്തിയാകും മുമ്പ് പീഡിപ്പിച്ച അമാനവസംഗമം നേതാവ് രജീഷ് പോളിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പിലാത്തറയില്‍ താമസിക്കുന്ന ചെമ്പേരി സ്വദേശി ഇടച്ചേരിപ്പാട്ട് രജീഷ് പോളിനെയാണ് പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. രജീഷിനെതിരെ ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് കെസെടുത്തത്. സംഭവം നടന്നത് പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പാലക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. കേസെടുത്തതിനെത്തുടര്‍ന്ന് രജീഷ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചു.
Read More: ലൈംഗികാതിക്രമം; രജീഷ് പോളിനെതിരെ കേസെടുത്തു
കണ്ണൂര്‍ ശ്രീകണ്ഠാപുരം ഏരുവേശ്ശി സ്വദേശി രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ഫെയ്സ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ കേസടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തകയുടെയും പരാതിയിലാണ് കേസെടുത്തത്.
2012 ആഗസ്റ്റ് മുതല്‍ 2013 വരെയുള്ള കാലയളവില്‍ രജീഷ് തന്നെ ഉപദ്രവിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെ നേരിട്ട ലൈംഗികാതിക്രമം സംബന്ധിച്ച് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രജീഷിനെതിരെ കേസെടുത്തിരിക്കുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തന്‍റെ വീട്ടില്‍ നിരന്തരമായി നടന്ന പൊലീസ് റെയ്ഡുകളില്‍ പ്രതിഷേധിച്ച് കുറച്ച് സുഹൃത്തുക്കള്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് തന്നെയും അനിയത്തിയെയും കാണാന്‍ വന്നിരുന്നു. അങ്ങനെയാണ് രജീഷിനെ പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച് അടുത്തുകൂടിയ രജീഷ് പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു. തന്റെ ചിത്രങ്ങള്‍ കയ്യിലുണ്ടെന്നും അത് ഫെയ്സ് ബുക്കിലിടുമെന്നും പറഞ്ഞ് രജീഷ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here