Advertisement

നീരവ് മോദിയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ഒരുങ്ങി സിബിഐ

March 10, 2019
Google News 4 minutes Read
neerav modi

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പ് തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയെ പിടികൂടാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടും. ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്ന നീരവിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി ശക്തമാക്കാന്‍ സിബിഐ തീരുമാനിച്ചത്.

ലണ്ടനിലെ തെരുവുകളില്‍ സ്വതന്ത്രനായി സഞ്ചരിക്കുന്ന നീരവ് മോദിയുടെ ദൃശ്യങ്ങള്‍ യു കെ പത്രമായ ദ ടെലിഗ്രാഫ് ഇന്നലെ പുറത്തുവിട്ടിരുന്നു. ലണ്ടനില്‍ നീരവ് മോദി വജ്ര വ്യാപാരം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലണ്ടനിലെ വെസ്റ്റ് എന്‍ഡില്‍ 80 ലക്ഷം പൗണ്ടിന്റെ (ഏകദേശം 73 കോടി) അപ്പാര്‍ട്ട്‌മെന്റിലാണ് മോദിയുടെ താമസം. ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസം മോദിയുടെ മുംബൈയിലെ അലിബാഗിലെ ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. കടല്‍ത്തീരത്ത് കൈയേറ്റഭൂമിയിലാണ് ബംഗ്ലാവ് പണിതതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്.


ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തര്‍ക്ക് നീരവ് മോദിയെ കണ്ടെത്താനും കഴിയുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാറിന് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജവാല ചോദിച്ചിരുന്നു. നീരവ് മോദിക്കെതിരെ ഇന്റര്‍പോള് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നീരവ് മോദിയുടെ 1725. 36 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നേരെത്തെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here