തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കൊല്ലം ജില്ലയിൽ നടന്ന ആദ്യ പരിപാടിയിൽ കെ.എൻ.ബാലഗോപാലിന് വോട്ടു ചോദിച്ച് മുഖ്യമന്ത്രി. ദേശാഭിമാനി കൊല്ലം എഡിഷന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ വോട്ടഭ്യര്‍ത്ഥന.
ദേശാഭിമാനിയുടെ പത്താം എഡിഷന്‍ ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്തെത്തിയത്. ചടങ്ങിനിടെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്നു. ഇതോടെ കൂടുതൽ രാഷ്ട്രീയം പറയാതെ കൊല്ലത്തെ സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് മുഖ്യമന്ത്രി വോട്ട് ചോദിച്ചു.
Read More: തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ ഉത്സവമെന്ന് നരേന്ദ്ര മോദി
കേരളത്തിൽ ഇക്കുറി എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ രാഷട്രീയാരോപണവും ഉന്നയിച്ചു.
കടുത്ത ചൂടുള്ള കാലാവസ്ഥ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും രണ്ടു തവണ കൈവിട്ട മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കെ.എൻ.ബാലഗോപാൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here