മെയ് 23 ന് ജനം പുതിയ സര്‍ക്കാരിനെ സ്വീകരിക്കും: കെ സി വേണുഗോപാല്‍

ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രാജ്യത്തെ ഭിന്നിപ്പിച്ച മോദിക്കെതിരെ തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതുമെന്നും കെ സി വേണുഗോപാൽ കൊൽക്കത്തയിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിലൂടെ മോദി സർക്കാർ ജനങ്ങളെ ഭിന്നിപ്പിച്ചു. എല്ലാ മേഖലയിലും അസഹനീയമായ പ്രവർത്തനമായിരുന്നു മോദി സർക്കാർ കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ മെയ് 23 ന് ജനങ്ങൾ പുതിയ സർക്കാരിനെ സ്വീകരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Read More: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍
സ്ത്രീ സുരക്ഷ കളവുപോയ, ലോക്പാൽ ബിൽ കളവുപോയ സർക്കാരാണ് മോദിയുടെത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരും എന്ന് കള്ളം പറഞ്ഞ മോദി സർക്കാരിന്‍റെ മാനിഫെസ്റ്റോയും കളവുപോയിരിക്കുകയാണെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചിട്ടും രാജ്യത്തെ കർഷകർക്ക് അച്ഛാദിൻ കൊണ്ടുവരാൻ മോദിക്ക് കഴിഞ്ഞില്ല. അതിനാൽ തന്നെ ജനങ്ങൾ മോദിയെ തുടച്ചുനീക്കുമെന്ന് കോൺഗ്രസിന് ആത്മവിശ്വാസമുണ്ടെന്നും കെ സി വേണുഗോപാൽ കൊൽക്കത്തയിൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here