പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം അക്രമ രാഷ്ട്രീയത്തിനെതിരെയെന്ന് കോടിയേരി

അക്രമരാഷ്ട്രീയത്തിന് എതിരെയാണ് പി ജയരാജന്‍ വടകരയില്‍ മത്സരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായാണ് ജയരാജന്‍ മത്സരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ജയരാജന്റെ കൈ ആര്‍എസ്എസിന്റെ ക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി വെട്ടി മാറ്റപ്പെട്ടതാണെന്നും പിന്നീട് ആശുപത്രിയിലെത്തിച്ച് തുന്നിച്ചേര്‍ത്ത ഈ കൈ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള കേരളത്തിന്റെ പ്രതീകമാണെന്നും കോടിയേരി പറഞ്ഞു.
Read Also: ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍; ഗൗരവമായി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ എല്‍ഡിഎഫ് ഏറെ മുന്നിലാണ്. യുഡിഎഫിനും എന്‍ഡിഎ യ്ക്കും സീറ്റ് വിഭജനം തന്നെ പൂര്‍ത്തീകരിക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കെപിസിസി ക്ക് ഇതു വരെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലുമായിട്ടില്ലെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞ ശേഷം പരസ്യപ്രചാരണ പരിപാടികള്‍ ആരംഭിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
Read Also: കാസര്‍കോട് അഞ്ചു കോടി രൂപയുടെ നഷ്ടം കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കിയെന്ന് കോടിയേരി ബാലകൃഷ്ണന്‍
എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പിന്നീട് രാജിവെക്കുന്നതുമൊന്നും ഇതാദ്യമായല്ല. നേരത്തെയും എംഎല്‍എമാര്‍ ലോക്‌സഭയിലേയ്ക്ക് മത്സരിച്ചിട്ടുണ്ട്. ഇത്തവണ വിജയസാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മാനദണ്ഡമാക്കിയത്. പാര്‍ലമെന്റില്‍ ഇത്തവണ ഇടതുമുന്നണിയുടെ അംഗബലം കൂട്ടാന്‍ ഉദ്ദേശിച്ചാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറാക്കിയതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
ഇന്നസെന്റ് മികച്ച സ്ഥാനാര്‍ത്ഥിയാണ്. അംഗീകാരം ലഭിച്ച സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. അതിനാല്‍ തന്നെ ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ യുഡിഎഫ് ഭയപ്പെടുന്നുണ്ട്.ഇടത് സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ നടത്തുന്നത് ജനങ്ങള്‍ തളളിക്കളയും.ഇത്തരം നീക്കങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here