ലോക്സഭാ തെരഞ്ഞെടുപ്പ് തീയ്യതി ഇന്നറിയാം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് വൈകിട്ട്. ഇന്ന് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം ഉണ്ടാകുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണും. ഒമ്പത് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് സൂചന.
ReadAlso: ലോക്സഭ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കം
സിപിഎം സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
കാസർകോട്- കെപി സതീഷ് ചന്ദ്രൻ
കണ്ണൂർ- പികെ ശ്രീമതി ടീച്ചർ
വടകര– പി ജയരാജൻ
കോഴിക്കോട്- എ പ്രദീപ് കുമാർ
മലപ്പുറം- പിപി സാനു
ആലത്തൂർ- ഡോ.പികെ ബിജു
പാലക്കാട്- എംബി രാജേഷ്
ചാലക്കുടി- ഇന്നസെന്റ്
എറണാകുളം- പി രാജീവ്
കോട്ടയം- വിഎൻ വാസവൻ
ആലപ്പുഴ- അഡ്വ.എഎം ആരിഫ്
പത്തനംതിട്ട- വീണ ജോര്ജ്
കൊല്ലം- കെഎം ബാലഗോപാൽ
ആറ്റിങ്ങല്‍- ഡോ. എ സമ്പത്ത്
രണ്ട് സീറ്റുകളിൽ സ്വതന്ത്രൻമാർക്ക് പിന്തുണ നൽകാനും പാർട്ടി തീരുമാനിച്ചതായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇടുക്കി- അഡ്വ.ജോയ്‌സ് ജോർജ്.
പൊന്നാനി- പിബി അൻവറുമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍.
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം 16മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളേയും നിര്‍ദേശിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here