ചാലക്കുടി ഇന്നസെന്‍റിനെ തുണയ്ക്കുമോ? മണ്ഡലം പിടിക്കാനൊരുങ്ങി യുഡിഎഫും

യുഡിഎഫിന്റെ ഉരുക്കു കോട്ടയായ പഴയ മുകുന്ദപുരം മണ്ഡലമാണ് മണ്ഡല പുനര്‍നിര്‍ണയത്തോടെ ചാലക്കുടിയായി മാറിയത്. കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, ചാലക്കുടി, അങ്കമാലി, ആലുവ, കുന്നത്തുനാട്, പെരുമ്പാവൂര്‍ എന്നീ നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് ആധിപത്യം. എന്നാല്‍ തൃശൂര്‍ ജില്ലകളിലെ മണ്ഡലങ്ങളില്‍ ഇടത് മുന്നണിക്കാണ് സാധ്യത കൂടുതല്‍. ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, കുന്നത്തുനാട് കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി മണ്ഡലങ്ങള്‍ യുഡിഎഫിന് മുന്‍തൂക്കമുളള മണ്ഡലങ്ങളാണ്.
മുകുന്ദപുരമായിരുന്ന കാലത്തെ 15 തിരഞ്ഞെടുപ്പില്‍ പന്ത്രണ്ടിലും കോണ്‍ഗ്രസിനായിരുന്നു ജയം. മുന്നു തവണ മാത്രം ഇവിടെ ചെങ്കൊടി പാറി. 2009-ല്‍ കെ പി ധനപാലന് 71679 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. യു പി ജോസഫായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. യുഡിഎഫിന് 50.33 ശതമാനം വോട്ടും എല്‍ഡിഎഫിന് 41.29 ശതമാനം വോട്ടുമാണ് ലഭിച്ചത്. 2014-ല്‍ – 76.95 % പോളിങ്.
ഇന്നസെന്റ് – 40.50 % വോട്ടാണ് ലഭിച്ചത് വോട്ടുകളുടെ എണ്ണം – 358440 പി സി ചാക്കോയ്ക്ക് – 39.45 % വോട്ട് – വോട്ടുകളുടെ എണ്ണം – 344556 ഇന്നസെന്റിന്റെ ഭൂരിപക്ഷം – 13884. ഒരു ശതമാനം വോട്ടിന്റെ വ്യത്യസമാണ ഇരുമുന്നണികള്‍ തമ്മിലുണ്ടായത്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചത് -92848 വോട്ടുകള്‍ എഎപിക്ക് 35189 വോട്ടുകള്‍ ലഭിച്ചു.
വികസനം
100% എം പി ഫണ്ടും വിനിയോഗിച്ചു. മൊത്തം 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതായി സിറ്റിങ് എം പി ഇന്നസെന്റ് അവകാശപ്പെടുന്നു. മണ്ഡലമുള്‍പ്പെടുന്ന തൃശ്ശൂര്‍ എറണാകുളം ജില്ലകളില്‍ ഇന്നസെന്റിന് ഒരേപോലെ സ്വീകാര്യതയെന്ന് എല്‍ഡിഎഫ്. ന്യൂനപക്ഷ വോട്ടുകള്‍ കൂടുതലായി സമാഹരിക്കാനാവും ഇന്നസെന്റിനെന്ന് എല്‍ഡിഎഫ് പ്രതീക്ഷ. ഇന്നസെന്റിന്റെ പാര്‍ലമെന്റിലെ പ്രകടനം മോശമെന്ന വിമർശനം യുഡിഎഫ് തെരഞ്ഞെടുപ്പ് വിഷയമാക്കും. ആരോഗ്യ പ്രശ്നങ്ങൾ, സിനിമാ അഭിനയത്തിന്റെ തിരക്ക് എന്നിവ കാരണം മണ്ഡലത്തിൽ സജീവമാകാൻ എം പി ക്ക് കഴിഞ്ഞില്ലെന്ന വിമർശനം യു ഡി എഫ് ഉന്നയിക്കുന്നു.
മണ്ഡലത്തിലെ സിറ്റിങ് എംപിയായിരുന്ന കെ പി ധനപാലന്‍ തൃശ്ശൂരിലേക്കും തൃശ്ശൂരിലെ സിറ്റിങ് എംപിയായിരുന്ന പി സി ചാക്കോ ചാലക്കുടിയിലും മത്സരിക്കിനെത്തിയതാണ് കഴിഞ്ഞ തവണ നിര്‍ണായകമായത്. സീറ്റുകള്‍ വെച്ചുമാറിയത് യുഡിഎഫ് അണികള്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസിലെ ഈ ആഭ്യന്തര തര്‍ക്കം കഴിഞ്ഞ തവണ ഇന്നസെന്റിന് തുണയായി. പക്ഷേ ഇക്കുറി ചിത്രം വ്യത്യസ്ഥമാണ്.
സാമുദായിക സമവാക്യം
ക്രിസ്ത്യന്‍ സഭകള്‍ക്കും ഈഴവര്‍ക്കും മണ്ഡലത്തില്‍ കാര്യമായ സ്വാധീനം. കത്തോലിക്ക, യാക്കോബായ സഭകള്‍ക്കാണ് മണ്ഡലത്തില്‍ കൂടുതല്‍ സ്വാധീനമുള്ളത്.
യുഡിഎഫ് പട്ടിക
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍, കെപി ധനപാലന്‍, ടിഎന്‍ പ്രതാപന്‍, മാത്യു കുഴല്‍നാടന്‍ എന്നിവരാണ് സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ളത്. ബെന്നി ബെഹ്നാനാണ് മുന്‍ തൂക്കം.
വോട്ടര്‍മാര്‍
പുരുഷന്മാര്‍ – 577615 സ്ത്രീകള്‍ – 607646 ട്രാന്‍സ്-ജെന്‍ഡര്‍ – 7 ആകെ വോട്ടര്‍മാര്‍ – 1185268
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here