ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; മുല്ലപ്പള്ളി മത്സരിക്കണമെന്ന് കെ മുരളീധരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കേണ്ടതിലെന്നത് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും. ഊഹാപോഹങ്ങള്‍ അപ്പൊ മാറുമെന്നും മുരളീധരന്‍ പറഞ്ഞു.
മുല്ലപ്പള്ളി മത്സരിക്കണമെന്നാണ് ആഗ്രഹം. വടകര മണ്ഡലം മുല്ലപ്പള്ളിയിലൂടെ നിലനിര്‍ത്തണം. ജയരാജന്റെ കൈ വെട്ടിയ ആര്‍എസ്എസുകാരെ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ഉമ്മന്‍ ചാണ്ടി കേരളം ആഗ്രഹിക്കുന്ന വ്യക്തിയാണ്. നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി തങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹം. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ചര്‍ച്ച ചെയ്‌തേ തീരുമാനിക്കൂ. സിപിഐഎമ്മിനെ പോലെ അടിച്ചേല്‍പ്പിക്കില്ല. പാര്‍ട്ടിയെ വിശ്വാസം ഇല്ലാതെ സ്വതന്ത്ര വേഷം കെട്ടിച്ചിറക്കുന്ന ഏര്‍പ്പാട് യുഡിഎഫിനില്ലെന്നും മുരളീധരന്‍ പറഞ്ഞു.
സിറ്റിങ്ങ് എംഎല്‍എമാരെ മത്സരിക്കുന്നതിനോട് വിയോജിപ്പില്ല. എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള വെപ്രാളമാണ്. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് രംഗത്തിറങ്ങിയാലും തെരഞ്ഞെടുപ്പില്‍ തോല്‍വിയായിരിക്കും ഫലം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്നാണ് പേരെങ്കിലും ഇതിനെ അങ്ങനെ വിളിക്കാന്‍ സാധിക്കില്ല. സിപിഐഎമ്മും സിപിഐയും ഉള്ള കമ്മ്യൂണിസ്റ്റ് മുന്നണിയാണിത്. ഒരു ജനാധിപത്യ പാര്‍ട്ടികള്‍ക്കും സീറ്റ് കൊടുത്തിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
വയനാട്ടില്‍, മണ്ഡലത്തെ അറിയാവുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം. തിരുവനന്തപുരത്ത് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാകണമെന്ന് ആഗ്രഹിക്കുന്നു. ഗവര്‍ണര്‍ പദവി രാജിവെച്ച് മത്സരിക്കാനിറങ്ങിയ കുമ്മനം രാജശേഖരനേയും മുരളീധരന്‍ വിമര്‍ശിച്ചു. ശബരിമല വിഷയം നടക്കുമ്പോള്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് വിശ്വാസികള്‍ക്കൊപ്പം വരാന്‍ കുമ്മനം എന്തുകൊണ്ട് തയ്യാറായില്ലെന്ന് മുരളീധരന്‍ ചോദിച്ചു. കുമ്മനത്തിന് പ്രതീക്ഷിക്കുന്ന വോട്ടുകള്‍ തിരുവനന്തപുരത്ത് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here