ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കോട്ടയത്ത്; സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും

തെരഞ്ഞെടുപ്പ് തീയതി വന്നതോടെ സ്ഥാനാർത്ഥി നിർണയത്തിനൊരുങ്ങി ബി.ജെ.പി സംസ്ഥാന നേതൃത്വം.  ഇന്ന് കോട്ടയത്ത് ചേരുന്ന യോഗത്തിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും. ബി ഡി ജെ എസിനുള്ള അഞ്ചാം സീറ്റിന്റെ കാര്യമുൾപ്പെടെ യോഗത്തിൽ ചർച്ചയാകും.

 

സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ പി.സി തോമസ് തന്നെയാണ് കോട്ടയത്തെ സ്ഥാനാർത്ഥി. പത്തനംതിട്ടയിൽ കെ സുരേന്ദ്രനും, പാലക്കാട് ശോഭാസുരേന്ദ്രനും ഉറപ്പായിക്കഴിഞ്ഞു. തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കുമെന്നതിൽ ചർച്ചയുടെ ആവശ്യവുമില്ല. തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമുണ്ടാകും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അതിവേഗം സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പട്ടിക ദേശീയ നേതൃത്വത്തിന് നൽകിയേക്കും.

Read Moreപത്തനംതിട്ടയിൽ ബി.ജെ.പിക്ക് വിജയിക്കാൻ കഴിയുന്ന സാഹചര്യമാണ്: ശ്രീധരൻപിള്ള

എം ടി രമേശ്, രാധാകൃഷ്ണൻ, സി കെ പത്മനാഭൻ, പികെ കൃഷ്ണദാസ് എന്നിവർ പട്ടികയിൽ ഉൾപ്പെട്ടേക്കും. സംസ്ഥാന അധ്യക്ഷൻ മത്സര രംഗത്ത് ഉണ്ടാവില്ലെന്നാണ് സൂചന. പട്ടിക തയ്യാറായാൽ ദേശീയ നേതൃത്വത്തിൽ നിന്നാവും പ്രഖ്യാപനമുണ്ടാവുക. ദേശീയ സെക്രട്ടറി എച്ച് രാജയുടെ സാന്നിധ്യത്തിലാണ് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് കോട്ടയത്ത് കോർ കമ്മറ്റി യോഗം ചേരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top