പിതാവിന്‍റെ പരാജയത്തിന് പ്രതികാരം വീട്ടാന്‍ വിപി സാനു

മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായപ്പോൾ മണ്ഡലം ഒരു കൗതുകത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണ്. മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വിപി സാനുവിന്റെ പിതാവ് സക്കരിയയും എതിർ സ്ഥാനാർത്ഥിയായ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചിട്ടുണ്ട് എന്നതാണ് രസകരം.

1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ച വിപി സക്കരിയയുടെ മകന്‍ വിപി സാനുവാണ് ഇത്തവണ കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത്.  1991 ല്‍ തന്റെ 34 ാം വയസിലെ തെരഞ്ഞെടുപ്പിലാണ് വിപി സക്കരിയ കുഞ്ഞാലിക്കുട്ടിക്കെതിരെ കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിൽ എറ്റുമുട്ടിയത്. 22536 വോട്ടുകള്‍ക്കായിരുന്നു അന്ന് അദ്ദേഹം കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടു. എന്നാൽ തനിക്ക് സാധിക്കാത്ത ജയം മകനിലൂടെ നേടുമെന്ന പ്രതീക്ഷയിലാണ് സക്കരിയ.

Read More: കോഴിക്കോട് ഇത്തവണ ആര്‍ക്കൊപ്പം; മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് നാള്‍വഴികള്‍

പിതാവിന്റെ പരാജയത്തിന് മധുര പ്രതികാരം വീട്ടാൻ മകനും മകനിലൂടെ തനിക്ക് നഷ്ടപ്പെട്ടത് പിടിച്ചെടുക്കാൻ പിതാവും ആഗ്രഹിക്കുമ്പോൾ മണ്ഡലം ഒരു കൗതുക ചരിത്രത്തിന് സാക്ഷിയാകും. വിജയം കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം നിന്നാൽ പിതാവിനെയും മകനെയും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ ക്രെഡിറ്റ് കുഞ്ഞാലികുട്ടിക്കും ലഭിക്കും. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ സാനു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top