ടിക്കാറാം മീണയെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ടിക്കാറാം മീണ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി. ശബരിമല വിഷയം പ്രചരണത്തിന് ഉപയോഗിക്കരുതെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിനെത്തുടര്‍ന്നാണ് ബിജെപി അനുഭാവി അഡ്വ.കൃഷ്ണദാസ്.പി.നായര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
Read Also: ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
ഗുരുതരമായ ആക്ഷേപങ്ങളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരായ പരാതിയില്‍ ഉള്ളത്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന ഉത്തരവ് നിയമപരമല്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ടിക്കാറാം മീണ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് ഓഫീസര്‍ സുപ്രീംകോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും സിപിഎമ്മിനെയും സര്‍ക്കാരിനെയും സഹായിക്കുകയാണ് മീണയുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു.
Read Also: ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമില്ലെന്ന് കെ സുരേന്ദ്രന്‍
വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ തല്‍സ്ഥാനത്ത് നിന്നും മാറ്റണം. ടിക്കാറാം മീണയ്ക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വകമാകുമെന്ന പ്രതീക്ഷയില്ലെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. അതേസമയം ആരാധനാ സ്വാതന്ത്ര്യം സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയുണ്ടാകുമെന്നും മത ധ്രൂവികരണമല്ല ആരാധന സ്വതന്ത്ര്യമാണ് ഉയര്‍ത്തിക്കാട്ടുന്നതെന്നും കുമ്മനം രാജശേഖരന്‍ നേരത്തെ വ്യക്തമാക്കുകയുണ്ടായി.
കേരളത്തില്‍ നടന്ന വലിയ ക്രമസമാധാന പ്രശ്‌നമെന്ന നിലയില്‍ ശബരിമല തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണനും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here