പ്രസ്താവന തിരുത്തി മുല്ലപ്പളളി; കെ സി വേണുഗോപാല്‍ മത്സരിക്കണമെന്നത് തന്‍റെ അഭിപ്രായം മാത്രം

കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വ്യത്യസ്ത നിലപാടുകളുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി  രാമചന്ദ്രൻ. ആലപ്പുഴയിൽ നിന്ന് മാറി മറ്റൊരിടത്ത് കെസി വേണുഗോപാൽ മത്സരിക്കുമെന്ന് സൂചന നൽകിയ മുല്ലപ്പള്ളി പിന്നാലെ അത് തിരുത്തി. തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും കെ സി വേണുഗോപാൽ മത്സരിക്കണമെന്നത് തന്റെ അഭിപ്രായമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെ സിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Read More: കെ.സി വേണുഗോപാല്‍ മത്സരിച്ചേക്കും; ആലപ്പുഴയില്‍ ഇല്ലെന്നാണ് പറഞ്ഞതെന്ന് മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ മുല്ലപ്പള്ളിയോട് കെ സി വേണുഗോപാൽ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് മാധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെക്കണ്ട മുല്ലപ്പള്ളി കെ സി വേണുഗോപാലിന്റ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ആദ്യ പ്രതികരണം തിരുത്തി.

കേന്ദ്രത്തിൽ ഭാരിച്ച ചുമതലകൾ ഉള്ളതിനാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെ സി വേണുഗോപാൽ. ഡൽഹിയിൽ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ വേണുഗോപാലിന് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് ആലപ്പുഴയിൽ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ്, മറ്റൊരു മണ്ഡലത്തിൽ ആയാലും കെ സി വേണുഗോപാൽ മത്സര രംഗത്തുണ്ടാകുമെന്ന സൂചന പാർട്ടി അധ്യക്ഷൻ നൽകിയത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top