ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; കാമറൂണ്‍ സ്വദേശി പിടിയില്‍

arrest

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കാമറൂൺ സ്വദേശി പിടിയില്‍.  ഫിദൽ അതൂദ്ണ്ടയോങാണ് അറസ്റ്റിലായത്. മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തു. വില കൂടിയ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വ്യാപാരികളിൽ നിന്ന് പണം തട്ടുകയായിരുന്നു ഇയാളുടെ രീതി.  മഞ്ചേരിയിലെ മരുന്ന് കടയുടെ വിലാസം ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. കേസിൽ ഒമ്പത് കാമറൂൺ സ്വദേശികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top