സൗദിയില്‍ ഭീകരവാദ കേസുകളില്‍ തടവില്‍ കഴിയുന്നത് അയ്യായിരത്തിലേറെ പേര്‍

സൗദിയില്‍ ഭീകരവാദ, രാജ്യ സുരക്ഷാ കേസുകളില്‍ അയ്യായിരത്തിലേറെ പേര്‍ തടവില്‍ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ പതിനൊന്നു ദിവസത്തിനിടെ മാത്രം മുപ്പത്തിയേഴ് പേര്‍ പിടിയിലായി. തുടരന്വേഷണത്തിന്‍റെ ഭാഗമായി ഇവര്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തടവില്‍ കഴിയുകയാണെന്ന് ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തി. പിടിയിലായവരില്‍ പത്തൊമ്പത് പേരും സ്വദേശികളാണ്.

Read More: ഇ വിസ ഉംറ തീര്‍ത്ഥാടകരുടെ വിസാ നടപടികള്‍ എളുപ്പമാക്കിയെന്ന് സൗദി

സിറിയയില്‍ നിന്നുള്ള അഞ്ചു പേരും, യമന്‍ ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു പേര്‍ വീതവും പിടിയിലായി. കൂടാതെ അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, പലസ്തീന്‍, ബംഗ്ലാദേശ്, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്. രാജ്യ സുരക്ഷാ കേസുകളില്‍ മാത്രം രണ്ട് മാസത്തിനിടെ 141 പേര്‍ പിടിയിലായി. ആകെ 5337 പേരാണ് നിലവില്‍ ഇത്തരം കേസുകളില്‍ തടവില്‍ കഴിയുന്നത്. ഇതില്‍ 4294 ഉം സൗദികളാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

Loading...
Top