പൊലീസ് വേഷത്തിൽ ടൊവീനോ; കൽക്കിയുടെ ചിത്രീകരണം ആരംഭിച്ചു

യുവനടന്‍ ടൊവീനോ തോമസ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ‘കല്‍ക്കി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. പ്രവീണ്‍ പ്രഭരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമായ ഇന്‍സ്പെക്ടര്‍ ബല്‍റാമിനെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള ഒരു പൊലീസ് കഥാപാത്രമാവും ടൊവീനോയുടേതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പൂജ ചിത്രങ്ങള്‍ ടൊവീനോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘എസ്ര’യ്ക്ക് ശേഷം ടൊവീനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാകും ‘കല്‍ക്കി’. ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. സുജിന്‍ സുജാതനും സംവിധായകന്‍ പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top