ആലപ്പുഴയില്‍ ആരിഫ് ജയിച്ചില്ലെങ്കില്‍ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെളളാപ്പള്ളി നടേശന്‍

vellappally

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ മത്സരിക്കണമെങ്കില്‍ സ്ഥാനം രാജിവെക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ തൃശ്ശൂരില്‍ മത്സരത്തിനിറങ്ങിയാലും പ്രചരണത്തിന് താന്‍ ഇറങ്ങില്ലെന്നും ആലപ്പുഴയില്‍ ആരിഫ് ജയിച്ചില്ലെങ്കില്‍ തല മൊട്ടയടിച്ച് കാശിക്ക് പോകാമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂരില്‍ തുഷാര്‍ മല്‍സരിക്കുന്നതിനെ കുറിച്ച് അറിയില്ല. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാര്യം തുഷാര്‍ തന്നോട് ചര്‍ച്ച ചെയ്തിട്ടില്ല. എസ്എന്‍ഡിപിക്ക് കാര്യമായ സ്വാധീനമുള്ള സ്ഥലമല്ല തൃശ്ശൂര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വേണ്ടിയും പ്രചരണത്തിന് ഇറങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല.എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പില്‍ ശരിദൂര നിലപാട് സ്വീകരിക്കും.കോണ്‍ഗ്രസ് ഈഴവ വിരോധം നേടി.കെ.സി വേണുഗോപാല്‍ ആലപ്പുഴയില്‍ മല്‍സരിച്ചാല്‍ പരാജയപ്പെടുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Read Also: തിരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴയില്‍ അടൂര്‍ പ്രകാശ് മത്സരിക്കാനിറങ്ങുന്നത് ആത്മഹത്യാപരമാണ്. ആരിഫ് ജനകീയനായതിനാല്‍ ആലപ്പുഴയില്‍ ജയം ഉറപ്പാണ്. അതുറപ്പിക്കാന്‍ വോട്ട് എണ്ണേണ്ട ആവശ്യം പോലുമില്ല. തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്നും പിന്‍മാറിയതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന് നിരവധി മൈനസ് പോയിന്റുകളുണ്ട്. ഉയര്‍ന്ന ജാതിക്കാര്‍ തരൂരിന് പിന്തുണക്കും. എന്നാല്‍ ഇടത്തരക്കാരും താഴെതട്ടിലുളളവരും കുമ്മനത്തിനും ദിവാകരനുമൊപ്പമാണ്. കാഷായവേഷം ധരിക്കാത്ത സന്യാസിയാണ് കുമ്മനമെന്നും അദ്ദേഹത്തെപ്പറ്റി ആര്‍ക്കും മോശം അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

Read Also: സവര്‍ണ ലോബി; ഒരു രാജാവും ചങ്ങനാശ്ശേരിക്കാരനും തന്ത്രിയും കൂടി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്ന് വെള്ളാപ്പള്ളി

പഠിപ്പും വിവരവുമുള്ളതിനാല്‍ ഉയര്‍ന്ന ജാതിക്കാര്‍ ശശി തരൂരിനെ പിന്തുണച്ചേക്കും. എന്നാല്‍ മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കാതിരുന്നത് തരൂരിന് തിരിച്ചടിയാകും. തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് ഫലം അപ്രവചനീയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top