Advertisement

പിജെ ജോസഫ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു

March 13, 2019
Google News 1 minute Read

പിജെ ജോസഫ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു. തിരുവനന്തപുരത്തെ ഉമ്മൻ ചാണ്ടിയുടെ വസതിയിലാണ് കൂടിക്കാഴ്ച്ച. മോൻസ് ജോസഫ് അടക്കമുള്ളവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ വിയോജിപ്പ് കൂടിക്കാഴ്ച്ചയിൽ ചർച്ചയാകും. തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് പിജെ ജോസഫ് പറയുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം പലതവണ തുറന്ന് പ്രകടിപ്പിച്ച പിജെ ജോസഫിനെ തള്ളിയാണ് കേരളാ കോൺഗ്രസ് കോട്ടയം സീറ്റ് തോമസ് ചാഴികാടന് നൽകിയത്. ിതിൽ അതൃപ്തി പ്രകടിപ്പിച്ച പിജെ ജോസഫ് യുഡിഎഫുമായി ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് അന്ന് തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ച്ച.

Read Also : പിജെ ജോസഫ് പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

നേരത്തെ തോമസ് ചാഴികാടന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദം പുകയുന്നതിനിടെ കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് പാല ബിഷപ്പുമായി കൂടികാഴ്ച നടത്തിയിരുന്നു. പാർട്ടിയിലെ പ്രശ്‌നങ്ങൾ ജോസഫ് ബിഷപ്പിനെ ധരിപ്പിച്ചുവെന്നാണ് സൂചന.

അതേസമയം പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫ്രാൻസിസ് ജോർജ് പറഞ്ഞു. പാർട്ടി വിട്ട് പുറത്ത് വന്നാൽ അർഹമായ സ്ഥാനം നൽകുമെന്ന് ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഫ്രാൻസിസ് ജോർജിന്റെ പ്രതികരണം.

നേരത്തെ തോമസ് ചാഴികാടന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി ചേർന്ന യോഗം ബഹളത്തെ തുടർന്ന് പിരിച്ചു വിട്ടിരുന്നു. ചാഴികാടനെ സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കഴിയില്ലെന്നും വി.എൻ.വാസവനെ എതിരിടാൻ പറ്റിയ സ്ഥാനാർഥി അല്ലെന്നുമുള്ള വിമർശനം ഉയർന്നതോടെയാണ് യോഗം ബഹളത്തിൽ കലാശിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here