പി രാജീവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടിവെയ്ക്കാനുള്ള പണം നൽകി ടി പത്മനാഭൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തു നിന്നും മത്സരിക്കാനൊരുങ്ങുന്ന പി രാജീവിന് കെട്ടിവെയ്ക്കാനുള്ള പമം നൽകി പ്രശസ്ത എഴുത്തുകാരൻ ടി പത്മനാഭൻ. പി രാജീവിനെ ഫോണിലൂടെ ബന്ധപ്പട്ടാണ് പണം നൽകാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചത്. തുടർ‌ന്ന് നേരിൽ കണ്ട് പണം കൈമാറുകയായിരുന്നു. പി രാജീവ് ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
തല കുനിക്കുന്നു , ഈ സ്നേഹസാഗരത്തിനു മുമ്പിൽ
കഴിഞ്ഞ ദിവസം പപ്പേട്ടന്റെ വിളി വന്നു, മലയാളത്തിന്റെ മഹാ കഥാകാരൻ ടി. പത്മനാഭൻ – കെട്ടിവെയ്ക്കാനുള്ള പണം എന്റേതെന്ന സ്നേഹ പ്രഖ്യാപനം. എത്രയോ കാലമായി ,കഥയുടെ കുലപതി നമ്മളെ കഥകളിലൂടെ വിസ്മയിപ്പിക്കുന്നു ‘
പപ്പേട്ടാ അതിരുകളില്ലാത്ത സ്നേഹത്തിനു മുമ്പിൽ പ്രണാമം

Read more: ‘അന്ന് ഡ്യൂട്ട്, ഇന്ന് ചരിത്ര നിയോ​ഗം’; പി രാജീവിനെ അറസ്റ്റു ചെയ്ത പൊലീസ് ഉദ്യോ​ഗസ്ഥൻ ഇന്ന് പിന്തുണയുമായി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top