Advertisement

ബാഹുബലിക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി; നായിക ആലിയ

March 14, 2019
Google News 1 minute Read

ബാഹുബലിക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമായ ആർആർആറിന്റെ വിശേഷങ്ങൾ പങ്കുവെച്ച് രാജമൗലി. ചിത്രം സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് പറയുകയെന്ന് രാജമൗലി അറിയിച്ചു. ‘കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥകൾ സാമ്യമുള്ളവയാണ്. രണ്ട് പേരും പരസ്പരം കണ്ടിട്ടില്ല. അവർ തമ്മിൽ കണ്ടിരുന്നുവെങ്കിൽ എന്താകുമായിരുന്നു, അവർ തമ്മിൽ പരസ്പരം അറിയുമായിരുന്നുവെങ്കിലെന്താകുമായിരുന്നു. ഇതാണ് ആർആർആർ പറയുന്നത്. ചിത്രം പൂർണ്ണമായും സാങ്കൽപ്പികമാണ്.’

രാം ചരൺ തേജയും ജൂനിയർ എൻടിആറും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ്. 350 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രം മറ്റൊരു പീരിയോഡിക്കൽ സിനിമയായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. ഹൈദരാബാദിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ സംവിധായകൻ പങ്കു വെച്ചത്.

ആലിയ ഭട്ടാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അജയ് ദേവ്ഗൺ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കും. 2020 ജൂലായിൽ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽയിരിക്കും ചിത്രം റിലീസിനെത്തുക. ഡിവിവി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ധനയ്യയാണ് ചിത്രം നിർമിക്കുക. ബാഹുബലി പോലെ തന്നെ വിഷ്വൽ എഫക്ട്‌സിന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമായിരിക്കും ‘ആർ ആർ ആർ’.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here