Advertisement

ഇന്ത്യയുടെ മിന്നലാക്രമണത്തിന് ശേഷം ബലാകോട്ടിൽ നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്തതായി പാക് ആക്ടിവിസ്റ്റ്

March 14, 2019
Google News 1 minute Read
senge hasnan sering

പുല്‍വാമാ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബലാകോട്ടിൽ നടത്തിയ മിന്നലാക്രമണത്തിന് ശേഷം അവിടെ നിന്ന് നിരവധി മൃതദേഹങ്ങൾ മാറ്റിയതായി പാക് ആക്ടിവിസ്റ്റ്   സെൻജ് ഹസൻ സെറിംഗ്. ട്വിറ്ററിലൂടെയാണ് സെൻജിന്റെ വെളിപ്പെടുത്തൽ. ഇതോടെ ആക്രമണം സംബന്ധിച്ച പാക്കിസ്ഥാന്റെ വാദം പൊളിഞ്ഞു. ആക്രമത്തിൽ ആരും മരിച്ചിട്ടില്ലെന്നും നാശനഷ്ടങ്ങൾ ഇല്ലെന്നുമായിരുന്നു പാക്കിസ്ഥാൻ വാദം. ആളില്ലാത്ത മേഖലയിൽ ആയിരുന്നു ഇന്ത്യയുടെ ആക്രമണം എന്നാണ് പാക്കിസ്ഥാൻ പറ‌ഞ്ഞത്.  ഇന്ത്യയുടെ ആക്രമണത്തിൽ എത്ര പേർ മരിച്ചുവെന്ന കാര്യത്തിൽ ഇന്ത്യയിലും വിവാദം പുകയുകയാണ്. കേന്ദ്ര നേതാക്കളിൽ പലരും കൃത്യതയില്ലാത്ത മരണ സംഖ്യയാണ് പുറത്ത് വിട്ടത്.

ReadAlso: പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ഒരുകോടി വീതം നൽകി സിആർപിഎഫ്
ബലാക്കോട്ടിൽ നിന്ന് മഡതദേഹങ്ങൾ  ഖൈബര്‍ പഖ്തുന്‍ഖ്വ മേഖലയിലേക്കാണ് മാറ്റിയതെന്നാണ് സെൻജ പറയുന്നത്.   ഇക്കാര്യം ഉറുദു പത്രങ്ങളില്‍ അച്ചടിച്ച് വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.  ഇരുന്നൂറിലധികം ഭീകരരെങ്കിലും ഇന്ത്യന്‍ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ബലാക്കോട്ടില്‍ നടന്ന സംഭവങ്ങള്‍ പാക്കിസ്ഥാന്‍ മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സെന്‍ജ് ആരോപിക്കുന്നു. ഒളിച്ച് വയ്ക്കാൻ പലതും ഉണ്ടെന്നും അക്കാരണത്താലാണ്  ബലാക്കോട്ടിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാത്തതെന്നും അദ്ദേഹം ആരോപിക്കുന്നു.

Read Also: സ്വയം ഹീറോ ആവുന്നത് അവസാനിപ്പിക്കൂ; പുൽവാമയെ രാഷ്ട്രീയവത്കരിക്കുന്നത് നിർത്തൂ’; മോദിക്കെതിരെ ആഞ്ഞടിച്ച് നടൻ സിദ്ധാർത്ഥ്
പാക്കിസ്ഥാനുവേണ്ടി ശത്രുക്കള്‍ക്കെതിരെ യുദ്ധം ചെയ്തവരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുമെന്ന് സൈനിക മേധാവി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാക്ക് സൈന്യത്തിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോ പുറത്തുവിട്ട സെന്‍ജ് ഇതിന്‍റെ ആധികാരികത ഉറപ്പില്ലെന്നും ട്വിറ്ററിലൂടെ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here