ഭീകരവാദ സംഘടനകൾ പാക്കിസ്ഥാൻ ബാങ്കുകളിലൂടെ കോടികളുടെ ഇടപാടുകൾ നടത്തുന്നു : ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി

ഭീകരവാദ സംഘടനകൾ പാക്കിസ്ഥാൻ ബാങ്കുകളിലൂടെ കോടികളുടെ ഇടപാടുകൾ നടത്തുന്നെന്ന ഇന്ത്യൻ രഹസ്യാന്വേഷണ എജൻസികളുടെ കണ്ടെത്തൽ അന്താരാഷ്ട്ര വേദിയിൽ അംഗികരിച്ച് പാക്കിസ്ഥാൻ. ഇന്ത്യ ഭീകരവാദം ആരോപിച്ച സംഘടനകൾ രാജ്യത്തെ ബാങ്കുകളിലൂടെ നടത്തിയത് സംശയകരമയ സാമ്പത്തിക ഇടപാടുകളെന്ന് എഫ്എടിഎഫിൽ പാക്കിസ്ഥാൻ സമ്മതിച്ചു.

2018 ൽ ഇത്തരത്തിൽ നടന്ന 8,707 ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരം വിനിമയം ഇനി ഉണ്ടാകാതിരിയ്ക്കാൻ കർശന നടപടികൾ സ്വീകരിച്ചതായും പാക്കിസ്ഥാൻ എഫ്.എടി.എഫിൽ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More