Advertisement

‘ഞാൻ ബിജെപിയിൽ നിന്നൊന്നും ചോദിച്ചിട്ടില്ല, അവർ എനിക്കൊന്നും തന്നിട്ടുമില്ല’ : ടോം വടക്കൻ

March 14, 2019
Google News 1 minute Read

ബിജെപിയിൽ നിന്നൊന്നും പ്രതീക്ഷിച്ചല്ല താൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതെന്ന് ടോം വടക്കൻ. മത്സരിക്കുന്നകാര്യത്തെ കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നും അദ്ദേഹം 24 നോട് പറഞ്ഞു.

കോൺഗ്രസിനെതിരെ നിരവധി ആരോപണങ്ങളുന്നയിച്ച അദ്ദേഹം കോൺഗ്രസിന്റെ ഗ്രീവൻസ് സെലിനെതിരെയും പറഞ്ഞു. ഇന്ന് പാർട്ടിയിൽ ഗ്രീവിയൻസ് സെല്ലും ഇല്ല അവിടെ അത്തരമൊരു നടപടിയും നടക്കുന്നില്ലെന്ന് ടോം വടക്കൻ പറഞ്ഞു.

താൻ കോൺഗ്രസ് വാക്താവായിരുന്നപ്പോൾ ഇത്ര നാൾ പറഞ്ഞത് പാർട്ടി നയമായിരുന്നുവെന്നും തന്റെ നയങ്ങൾ അതായിരുന്നില്ലെന്നും ടോം വടക്കൻ പറഞ്ഞു. പല കോൺഗ്രസ് നേതാക്കളും പാർട്ടി വിട്ടുപോയപ്പോൾ പാർട്ടിക്ക് വേണ്ടി നിന്ന താൻ ഇന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേരേണ്ടി വന്നത് വിധിയാണെന്നും ടോം വടക്കൻ പറഞ്ഞു.

Read Also : ടോം വടക്കൻ ബിജെപിയിൽ ചേർന്നു

ഇന്ന് ഉച്ചയോടെയാണ് ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദാണ് ടോം വടക്കന് അംഗത്വം നൽകിയത്. ആവശ്യം കഴിഞ്ഞാൽ കോൺഗ്രസ് ഉപേക്ഷിക്കുമെന്നും ടോം വടക്കൻ ആരോപിച്ചു. ബിജെപിയിലേക്ക് സ്വീകരിച്ച അമിത് ഷായ്ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു. എഐസിസി ദേശീയ വക്താവായിരുന്നു ടോം വടക്കൻ. ആത്മാഭിനമാമുള്ളവർക്ക് കോൺഗ്രസിൽ തുടരാനാകില്ല. പാർട്ടി വിടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നും മാധ്യമങ്ങളോട് ടോം വടക്കൻ വ്യക്തമാക്കി.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നൽകിയ തിരിച്ചടി ചോദ്യം ചെയ്ത കോൺഗ്രസ് നിലപാടാണ് മുന്നണി വിടുന്നതിന് കാരണമെന്ന് ടോം വടക്കൻ പറയുന്നു. കോൺഗ്രസിന്റെ നിലപാട് നിരാശാജനകമായിരുന്നുവെന്നും സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്നും ടോം വടക്കൻ പറഞ്ഞു. ‘ഇത് രാജ്യസ്‌നേഹത്തിന്റെ കാര്യമാണ്. ഇത് ചോദ്യം ചെയ്യുന്നത് ശരിയല്ല. ഞാൻ പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്നു. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഞാൻ 15 വർഷം, തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം പ്രവർത്തിച്ചിട്ടുണ്ട്. അമിത് ഷാ എന്നെ വിശ്വസിച്ചതിനും പാർട്ടി അംഗത്വം നൽകിയതിനും നന്ദിയുണ്ട്. ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുന്നതാണ് കോൺഗ്രസിന്റെ രീതി. ഡൽഹിയിൽ പല അധികാര കേന്ദ്രങ്ങൾ കോൺഗ്രസിനുണ്ട്. പ്രവർത്തിക്കുന്നവർക്ക് കോൺഗ്രസ് അംഗീകാരം നൽകില്ലെന്നും ടോം വടക്കൻ ആരോപിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here