Advertisement

ഇതാണ് പാറുക്കുട്ടിയുടെ യഥാർത്ഥ ഉപ്പും മുളകും കുടുംബം

March 14, 2019
Google News 1 minute Read

ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയൽ കാണാത്തവരായി അധികം പേരുണ്ടാകില്ല. ഒരു കുടുംബത്തില്‍ നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും നർമ്മത്തിൽ ചാലിച്ച് അതിശയോക്തി കലരാതെ പകർത്തിയ ഏടുകളാണ് ഉപ്പും മുളകും എന്ന സീരിയലിന്റെ ഓരോ എപിസോഡും. കഴിഞ്ഞ കുറേ നാളുകളായി ചിത്രത്തിലെ കഥാപാത്രങ്ങളായ ബാലുവിന്റേയും നീലുവിന്റെയും സന്തതി പാറുക്കുട്ടിയാണ് സീരിയലിലെ എന്നല്ല സോഷ്യൽ മീഡിയയിലേയും താരം. ഉപ്പും മുളകിനും, അതിലെ താരങ്ങൾക്കും ഉണ്ടായിരുന്ന ”ഫാൻസ് ബലം”ഇപ്പോൾ ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്കും ഉണ്ടെന്ന് പറഞ്ഞാൽ തർക്കത്തിനിടയില്ല.


കരുനാഗപ്പള്ളി പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റേയും ഗംഗാലക്ഷ്മിയുടേയും രണ്ടാമത്തെ കുഞ്ഞാണ് അമേയ എന്ന പാറുക്കുട്ടി. ജനിച്ച് നാലാം മാസം ഉപ്പും മുളകിലും അഭിനയിച്ച് തുടങ്ങിയ പാറുക്കുട്ടിയ്ക്ക് ഇപ്പോൾ ഒരു വയസ്സ് കഴിഞ്ഞു.
ചക്കിയെന്നായിരുന്നു വീട്ടിൽ പാറുക്കുട്ടിയുടെ വിളിപ്പേര്. നാലാം മാസം മുതൽ സീരിയലിലെ കഥാപാത്രങ്ങളും അതിന് പിന്നാലെ ആരാധകരും പാറുക്കുട്ടിയെന്ന് വിളിക്കാൻ തുടങ്ങിയപ്പോൾ ചക്കിയെന്ന പേര് മാറി പാറുക്കുട്ടി ആയെന്ന് അമ്മ ഗംഗലക്ഷ്മി പറയുന്നു.


ഗംഗാലക്ഷ്മിയുടെ സഹോദരന്റെ സുഹൃത്ത് വഴിയാണ് ഉപ്പും മുളകിൽ ആറ് മാസം പ്രായം ഉള്ള കുട്ടിയെ ആവശ്യമുണ്ടെന്ന് കാണിച്ചുള്ള ഓഡീഷൻ കോൾ കാണുന്നത്. കുഞ്ഞിനേയും കൊണ്ട് പോയെങ്കിലും ചാൻസ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ഗംഗാലക്ഷ്മി പറയുന്നു. കൊച്ചിയിലായിരുന്നു ഓഡീഷൻ. ഓഡീഷൻ കഴിഞ്ഞ് ഒരു മാസം കൂടി കഴിഞ്ഞാണ് തെരഞ്ഞെടുക്കപ്പെട്ടെന്ന് അറിയിച്ചുള്ള കോൾ വന്നത്.

ReadAlso: പാറുക്കുട്ടി ആദ്യമായി സ്ക്രിപ്റ്റിലെ ഡയലോഗ് പറഞ്ഞു; ഉപ്പും മുളകിന്റെ സ്ക്രിപ്റ്റ് ഡയറക്ടര്‍

കൊച്ചിയിലാണ് സീരിയലിന്റെ ഷൂട്ടിംഗ്. മാസത്തിൽ 15ദിവസത്തോളം ഷൂട്ടിംഗിനായി പാറുക്കുട്ടി കൊച്ചിയിലുണ്ടാകും അത് കഴിഞ്ഞ് പ്രയാറിലെ വീട്ടിലേക്ക് മടങ്ങിപ്പോകം. നാല് മാസം പ്രായമുള്ളപ്പോഴാണ് പാറുക്കുട്ടി ആദ്യ എപിസോഡിൽ അഭിനയിക്കുന്നത്. ആ പ്രായത്തിൽ എല്ലാവരോടും വേഗത്തിൽ ഇണങ്ങുമായിരുന്ന പാറു ഇപ്പോൾ അൽപം കുറുമ്പിയായിട്ടുണ്ടെന്നാണ് അമ്മ പറയുന്നത്.


പുറത്ത് പോയാൽ ഈ കുഞ്ഞ് സെലിബ്രിറ്റിയെ ആളുകൾ തിരിച്ചറിയാനും തുടങ്ങിയിട്ടുണ്ട്. ഉപ്പും മുളകിലെ പാറുക്കുട്ടിയല്ലേ എന്ന് ചോദിച്ചാണ് ആരാധകർ ചുറ്റും കൂടുന്നത്. പാറുക്കുട്ടിയ്ക്ക് ശിവയ്ക്കും ലച്ചുവിനും പുറമെ യഥാർത്ഥ ഒരു ചേച്ചി കൂടിയുണ്ട്. അനിഘയെന്നാണ് പാറുക്കുട്ടിയുടെ ചേച്ചിയുടെ പേര്. യുകെജി വിദ്യാർത്ഥിനിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here