പി വി അന്‍വറിന് സമനിലതെറ്റിയെന്ന് ബെന്നി ബെഹനാന്‍

പി വി അന്‍വറിന് സമനില തെറ്റിയെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. മുസ്ലീം ലീഗ് -എസ്ഡിപിഐ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുള്ള അന്‍വറിന്റെ പ്രതികണത്തെയാണ് ബെന്നി ബെഹനാന്‍ വിമര്‍ശിച്ചത്. ആരോപണം ഉന്നയിക്കുമ്പോള്‍ രാഷ്ട്രീയ മര്യാദ പാലിക്കണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
മുസ്ലീം ലീഗ്-എസ്ഡിപിഐ കൂടിക്കാഴ്ച യുഡിഎഫ് നേതൃത്വത്തിന്റെ അറിവോടെയാണെന്നായിരുന്നു പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികൂടിയായ അന്‍വര്‍ പറഞ്ഞത്. കൂടിക്കാഴ്ചയ്ക്ക് ബെന്നി ബെഹനാന്‍ പങ്കെടുത്തെന്നും അന്‍വര്‍ പറഞ്ഞിരുന്നു.
മുസ്ലീം ലീഗും എസ്ഡിപിഐയും തമ്മില്‍ കൊണ്ടോട്ടിയിലെ കെടിഡിസി ഹോട്ടലില്‍വെച്ച് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറുമാണ് എസ്ഡിപിഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. എസ്ഡിപിഐ നേതാക്കളായ നസറുദ്ദീന്‍ എളമരം, അബ്ദുള്‍ മജീദ് ഫൈസി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അതേസമയം, ചര്‍ച്ച സംബന്ധിച്ച വാര്‍ത്തകളെ തള്ളി മുസ്ലീം ലീഗും എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here