കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യപനം നാളെ ഉണ്ടായേക്കും

udf meeting

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നാളെ ഉണ്ടായേക്കും. സീറ്റ് കാര്യത്തിൽ ഏറെക്കുറെ ധാരണയായതായി വിവരം. സ്ക്രീനിങ് കമ്മറ്റി ഇന്ന് ലിസ്റ്റ് സമർപ്പിക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരുന്നുണ്ട്. ഇന്നലെ രാഹുൽ ഗാന്ധിയോടൊപ്പം കേരളത്തിലെ മുതിർന്ന നേതാക്കളും ഡൽഹിയ്ക്ക് പോയിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ അവിടെ വച്ചും തുടർന്നിരുന്നു.

അതേസമയം കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥി തർക്കത്തിൽ ഹൈകമാന്റിനും അതൃപ്തിയുണ്ട്. രാഹുൽ ഗാന്ധിയും ഈ വിഷയത്തിൽ അതൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന. മുല്ലപ്പള്ളിയും, ഉമ്മൻചാണ്ടിയും. കെസി  വേണുഗോപാലും മത്സര രംഗത്ത് വേണമെന്ന നിലപാടാണ് രാഹുൽ ഗാന്ധിയ്ക്ക്. എന്നാൽ  മത്സരരംഗത്തേക്കില്ലെന്ന് ആവർത്തിക്കുകയാണ് മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top